Featured Oddly News

വരനു വരുമാനം കുറവ്, ആലിംഗനം ചെയ്തതിന് 3.7 ലക്ഷം ഫീസു വേണമെന്ന് വധു! വിവാഹത്തിൽ നിന്ന് പിന്മാറ്റം

വരൻ്റെ കുടുംബം വധുവിൻ്റെ കുടുംബത്തിന് പണം നൽകുന്ന ഒരു പൊതു ആചാരമാണ് ചൈനയിലെ വിവാഹ സമ്മാനം (Betrothal gift). എന്നാൽ വിചിത്രമായ ഒരു കാരണത്തിന്റെ പേരിൽ വിവാഹം മുടങ്ങുകയും വരന് വൻ സാമ്പത്തിക ബാധ്യത വരികയും ചെയ്തൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ പിങ്ഡിങ്ഷാന്‍ എന്ന പ്രദേശത്തു താമസിക്കുന്ന ഒരു യുവാവും യുവതിയും വിവാഹദല്ലാൾ മുഖേന അവരുടെ വിവാഹം ഉറപ്പിച്ചത് കഴിഞ്ഞ വർഷമാണ്. വരൻ്റെ കുടുംബത്തിൽ നിന്ന് 200,000 യുവാന്റെ (ഏകദേശം Read More…

Lifestyle

പണമില്ല, സ്വന്തം ബിരുദദാനച്ചടങ്ങിൽ സദസ്സിൽ വെറുമൊരാളായി യുവതി, കയ്യിൽ കൈക്കുഞ്ഞും, വൈറലായി വീഡിയോ

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണ് ബിരുദദാന ചടങ്ങ്. ​ഗ്രാജ്വേഷൻ ഡ്രസൊക്കെ ധരിച്ച് സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ നിൽക്കുകയും മാതാപിതാക്കളും പ്രിയപ്പെട്ടവരും സദസിൽ നിന്നും ആർപ്പുവിളിക്കുകയും ഒക്കെ ചെയ്യുന്നത് മിക്കവരും സ്വപ്നം കാണാറുണ്ട്. എന്നാൽ, കണ്ടന്റ് ക്രിയേറ്ററായ റാഷിക ഫസാലിക്ക് പറയാനുള്ളത് വേറൊരു കഥയാണ്. റാഷികയ്ക്കും തന്റെ ബിരുദദാനച്ചടങ്ങിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതേത്തുടർന്ന് അവൾ ആൾക്കൂട്ടത്തിൽ ഒരു അതിഥിയെ പോലെയാണ് തന്റെ ബിരുദദാന Read More…

Featured Lifestyle

ഈ ഗ്രാമത്തിൽ ആളുകൾ വളർത്തുന്നത് മൂർഖൻ പാമ്പുകളെ; കുട്ടികൾ അവയോടൊപ്പം കളിച്ച് വളരുന്നു !

നായകൾ, പൂച്ചകൾ, പക്ഷികള്‍, മത്സ്യങ്ങൾ തുടങ്ങി വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഒരു പാമ്പിനെ വളർത്തുമൃഗമായി വയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാലോ? എന്നാൽ നമ്മുടെ ഇന്ത്യയിൽ, മൂർഖൻ പാമ്പുകളെ (Cobras) വളർത്തുമൃഗമായി സൂക്ഷിക്കുന്ന ഒരു ഗ്രാമമുണ്ട്. മൂർഖൻ പാമ്പുകളെയും മഹാരാഷ്ട്രയുടെ വിദൂരമായ ഒരു കോണിൽ, സാധാരണ വളർത്തുമൃഗങ്ങളെ കാണാൻ കഴിയാത്ത ഒരു കൊച്ചു ഗ്രാമമുണ്ട്. പകരം, അവിടെ അസാധാരണവും ഭയപ്പെടുത്തുന്നതുമായ മൂർഖൻ പാമ്പുകളാണ് ഉള്ളത്.ആ ഗ്രാമത്തിന്റെ പേരാണ് ശേത്പാൽ (Shetphal). ഇവിടെ രാജവെമ്പാലകൾ ആവശ്യമില്ലാത്ത അതിഥികളല്ല, മറിച്ച് Read More…

Featured Healthy Food

വേദനസംഹാരി കുറയ്ക്കാം; ആർത്തവ സമയത്തെ വേദന മാറ്റാൻ ഈ ഫലം കഴിച്ചാല്‍ മതി

ആർത്തവ വേദന പലപ്പോഴും ദുസ്സഹമാകാറുണ്ട്. ഇത് പലപ്പോഴും ദൈനംദിന കാര്യങ്ങൾ തടസ്സപ്പെടുത്തുകയും ആശ്വാസത്തിനായി പലരെയും വേദനസംഹാരികളെയും മറ്റ് വഴികളെയും ആശ്രയിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ആർത്തവ സമയത്തെ വേദന സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന, നമ്മുടെ നാട്ടില്‍ സുഗമമായി ലഭിക്കുന്ന ഒരു ഫലത്തെക്കുറിച്ച് ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. സൂദ് പങ്കുവെച്ചു. ആർത്തവ വേദന വളരെ ശക്തമാകാറുണ്ട്, പല കേസുകളിലും മരുന്നുകൾ സഹായകമാകാമെങ്കിലും, ആർത്തവ അസ്വസ്ഥതകൾ കൈകാര്യം ചെയ്യുന്നതിന് പ്രകൃതിദത്തമായ പ്രതിവിധികളുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. Read More…

Featured Oddly News

നീന്തൽക്കുളവും ഹെലിപ്പാഡും ഗോൾഫ് കോഴ്സുമുള്ള കാര്‍ ! ലോകത്തിലെ ഏറ്റവും നീളമേറിയ കാർ, ‘ദി അമേരിക്കൻ ഡ്രീം’

ഒരു നീന്തൽക്കുളം, ചെറിയ ഹെലിപ്പാഡ്, മിനി-ഗോൾഫ് കോഴ്സ് എന്നിവ ഉൾക്കൊള്ളുന്ന ഒരു അത്ഭുത കാര്‍. ലോകത്തിലെ ഏറ്റവും നീളമേറിയ ആ കാറാണ് ‘ദി അമേരിക്കൻ ഡ്രീം’. 100 അടി നീളമുള്ള ഈ കാറിന് ഗിന്നസ് ലോക റെക്കോർഡുമുണ്ട്. ഒരു ആഢംബര കാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ലെതർ സീറ്റുകൾ, ശക്തമായ എഞ്ചിൻ, ഉയർന്ന നിലവാരമുള്ള ശബ്ദ സംവിധാനം എന്നിവയൊക്കെയാവാം മനസ്സിൽ വരുന്നത്. എന്നാൽ, ഒരു സാധാരണ വാഹനത്തേക്കാളുപരി ചക്രങ്ങളോടുകൂടിയ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലെ തോന്നിക്കുന്നത്രയും വലുപ്പമുള്ള ഒരു വാഹനം Read More…

Featured Oddly News

‘വിധായക്’ എന്ന ഈ പോത്തിന്റെ വില കേട്ടാല്‍ ഞെട്ടും, 8 കോടി ! ബീജത്തിന് വന്‍ ഡിമാൻഡ്, ഉടമ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

മീററ്റിലെ ഐഐഎംടി യൂണിവേഴ്സിറ്റിയിൽ നടന്ന കർഷകമേളയിലെ താരമായി മാറി ‘വിധായക്’ എന്ന മുറാ ഇനത്തിൽപ്പെട്ട പോത്ത്. ഹരിയാനക്കാര്‍ക്കിടയില്‍ കറുത്ത സ്വര്‍ണമെന്ന വിശേഷണത്തിലാണ് കറുപ്പിനഴകും ആകാരവും തലയെടുപ്പുമുള്ള മുറ (Murrah) ജനുസിൽപ്പെട്ട പോത്തുകളും എരുമകളും അറിയപ്പെടുന്നത്. 8 കോടി രൂപ വിലമതിക്കുന്ന ഈ പോത്തിനെ ഒരുനോക്ക് കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും സന്ദർശകർ കൂട്ടമായി എത്തി. ഹരിയാനയിൽ നിന്നുള്ള പത്മശ്രീ അവാർഡ് ജേതാവായ നരേന്ദ്ര സിംഗാണ് വിധായകിന്റെ ഉടമ. . ഈ പോത്തിന്റെ മികച്ച പ്രജനന ഗുണം കാരണം ഇതിന്റെ Read More…

Featured Lifestyle

എത്ര തവണ കുളിക്കണം? ബാത്ത് ടവ്വൽ കഴുകാതെ എത്ര തവണ ഉപയോഗിക്കാം?

ശുചിത്വം എന്നത് എന്താണ്? നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന രോഗാണുക്കളെയും അഴുക്കിനെയും അണുബാധയുടെ സാധ്യതകളെയും കുറയ്ക്കുന്ന ദൈനംദിന ശീീങ്ങളുടെ ഒരു കൂട്ടമാണ്. നന്നായി കൈ കഴുകല്‍, വൃത്തിയുള്ള വസ്ത്രങ്ങൾ, സുരക്ഷിതമായ കുളി രീതികൾ, ദൈനംദിനം ഉപ​യോഗിക്കുന്ന സാധനങ്ങള്‍ കൃത്യസമയത്ത് മാറ്റൽ തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ രോഗപ്പകർച്ച തടയുകയും ആളുകളെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൈകളുടെ ശുചിത്വം, അണുബാധകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണെന്ന് ആഗോള പൊതുജനാരോഗ്യ സ്ഥാപനങ്ങൾ ഊന്നിപ്പറയുന്നു. ഭൂരിഭാഗം ആളുകളും ഒരു പ്രാവശ്യം കുളിക്കാന്‍ ഉപയോഗിച്ച Read More…

Crime

കെമിസ്‌ട്രിയില്‍ എം.ഫില്‍; ജോലി ബാങ്കുകൊള്ള! കവർച്ചയ്ക്കായി പുക ബോംബുകൾ നിർമ്മിച്ചയാള്‍ പിടിയിൽ

ന്യൂഡല്‍ഹി: ദീപ്‌ ശുഭം, എം.ഫില്‍ ബിരുദധാരി. തൊഴില്‍ – മോഷണം. ഡല്‍ഹിയിലും ബീഹാറിലും ബാങ്ക്‌ കവര്‍ച്ചകള്‍ നടത്തിയ അയാള്‍ ഒടുവില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.സാമ്പത്തിക ബുദ്ധിമുട്ടുകളാണു തന്നെ കുറ്റകൃത്യങ്ങളിലേക്ക്‌ നയിച്ചതെന്നു ദീപ്‌ ശുഭം അവകാശപ്പെട്ടു. പിന്നീട്‌ തെറ്റുകള്‍ തിരുത്തി, നിയമം മറക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെ സംഭവിച്ചില്ലെന്നാണ്‌ അയാളുടെ കുറ്റസമ്മതം.കഴിഞ്ഞയാഴ്‌ച, ഡല്‍ഹി പോലീസ്‌ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ അജയ്‌ക്കു ദീപ്‌ ശുഭത്തെക്കുറിച്ചു സൂചന ലഭിച്ചതാണു കേസില്‍ വഴിത്തിരിവായത്‌. അയാളെ ഹരിയാനയിലെ സോഹ്‌നയില്‍വച്ച്‌ കണ്ടതായിരുന്നു വിവരം. അതോടെ പോലീസ്‌ നിരീക്ഷണം Read More…

Featured The Origin Story

ഇംഗ്ലീഷ് ഭാഷയിലെ എല്ലാ സ്വരാക്ഷരങ്ങളും വരുന്ന ഏറ്റവും ചെറിയ വാക്ക് ഏതാണ്?

ഇംഗ്ലീഷ് ഭാഷയിലെ എല്ലാ സ്വരാക്ഷരങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ വാക്ക് ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? ആ വാക്ക് ഏതാണെന്നും അതിന്റെ അർത്ഥവും ഉപയോഗവും എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. ഏറ്റവും ചെറിയ ഇംഗ്ലീഷ് വാക്ക്: ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, Eunoia (യൂനോയിയ) ആണ് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ചെറിയ വാക്ക്, ഇതിൽ അഞ്ച് പ്രാഥമിക സ്വരാക്ഷരങ്ങളും (A, E, I, O, U) അടങ്ങിയിരിക്കുന്നു. അസാധാരണമായ ഈ വാക്കിന്റെ ഭംഗിയും കൃത്യതയും ഭാഷാശാസ്ത്രജ്ഞരെയും ഭാഷാസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്നു. Read More…