Sports

ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ് ; 43 പന്തുകളില്‍ സെഞ്ച്വറി നേടി

തകര്‍പ്പന്‍ വെടിക്കെട്ട് നടത്തി ഓസ്ട്രേലിയയുടെ റിസര്‍വ്വ് വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടത് ലോകറെക്കോഡ്. 43 പന്തുകളില്‍ ടി20 യില്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ളീസ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു കളിക്കാരന്റെയും ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരിലെയും ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് നേടിയെടുത്തത്. വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ കളിച്ച ഇംഗ്ലിസ് 49 പന്തില്‍ 103 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് ബൗണ്ടറികളും അത്രതന്നെ സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകി.2023ലും ഇന്ത്യയ്‌ക്കെതിരെ ജോഷ് ഇംഗ്ലിസ് ആദ്യമായി ടി20 ഐ Read More…

Celebrity

വിടാതെ പിന്‍തുടര്‍ന്ന് പാപ്പരാസികള്‍ ; ഇത് എന്റെ സ്വകാര്യ ഇടമാണ്, നിയന്ത്രണം വിട്ട് ആലിയ

ബോളിവുഡിലെ പല താരങ്ങളേയും പാപ്പരാസികള്‍ വിടാതെ പിന്‍തുടരാറുണ്ട്. പല താരങ്ങളും ഇത്തരം പെരുമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കാറുണ്ട്. പാപ്പരാസികളോടുള്ള സൗഹൃദപരമായ പെരുമാറ്റത്തിന് പേരുകേട്ട ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. എന്നാല്‍ ആലിയയുടേയും നിയന്ത്രണം വിട്ട് പോകുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ ഒരു കെട്ടിടത്തിന്റെ എലിവേറ്ററിലേക്ക് ആലിയയെ പിന്തുടര്‍ന്നതോടെ താരം ദേഷ്യത്തോടെ പ്രതികരിയ്ക്കുകയായിരുന്നു. വീഡിയോയില്‍, ആലിയ ഒരു കെട്ടിടത്തിലേക്ക് അതിവേഗം നടക്കുകയാണ്. ഫോട്ടോകള്‍ക്ക് പോസ് ചെയ്യാതെയാണ് താരം നടന്നു പോകുന്നത്. Read More…

Crime

അപരിചിതരുമായി സൗഹൃദം സ്ഥാപിക്കും ; ശേഷം സയനൈഡ് നല്‍കി കൊല്ലും ; സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍

അപരിചിതരുമായി സൗഹാര്‍ദ്ദം സ്ഥാപിക്കുകയും അവരെ സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി പണവും പണ്ടവും അപഹരിച്ചിരുന്ന സീരിയല്‍ കില്ലര്‍മാരായ മൂന്ന് സ്ത്രീകളെ ആന്ധ്രാപോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളടക്കം നാലുപേരെയാണ് ഇവര്‍ ഇതുവരെ കൊലപ്പെടുത്തിയത്. മറ്റു രണ്ടു പേരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.ആന്ധ്രാപ്രദേശിലെ തെനാലി ജില്ലയില്‍ വെച്ച് മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജൂണില്‍ നാഗൂര്‍ ബി എന്ന Read More…

Celebrity

അന്ന് ഗ്യാസ് വാങ്ങാന്‍പോലും പണമില്ലാതിരുന്നു ; ഇന്ന് പ്രായം കുറഞ്ഞ ശതകോടീശ്വരിമാരില്‍ ഒരാളാണ് ഈ നടി

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കാലത്ത് ഗ്യാസ് പോലും വാങ്ങാന്‍ പണമില്ലാതിരുന്ന നടി ഇന്ന് എക്കാലത്തെയും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ചില സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സമ്പന്നയായ നടിയാണ് ഇവര്‍. 10000 കോടിയുടെ ആസ്തിയുള്ള ഈ നടി മറ്റാരുമല്ല സെലീന ഗോമസ് ആണ്. സെലീന ഗോമസ് ഒരു അമേരിക്കന്‍ ഗായികയും നടിയും നിര്‍മ്മാതാവും ബിസിനസുകാരിയുമാണ്. അടുത്തിടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളെന്ന നേട്ടവും സെലീന കൈവരിച്ചു. Read More…

Travel

ഈ 30 മണിക്കൂര്‍ ട്രെയിന്‍യാത്ര എന്തുകൊണ്ടാണ് ഓണ്‍ലൈനില്‍ ഇത്രഹിറ്റായത് ?

വെറും 30 മണിക്കൂറുകള്‍ മാത്രമുള്ള ഒരു ട്രെയിന്‍യാത്ര ഓണ്‍ലൈനില്‍ സെന്‍സേഷനാണ്. ലോകത്തുടനീളമുള്ള വിനോദസഞ്ചാരികള്‍ ഈ യാത്ര ആസ്വദിക്കാന്‍ വേണ്ടി മാത്രം തിക്കും തിരക്കും കൂട്ടുന്നു. ഇത് അത്ര സാധാരണമായ ഒരു തീവണ്ടിയാത്രയല്ല കേട്ടോ. തുര്‍ക്കിയിലെ അങ്കാറയേയും കിഴക്കന്‍ നഗരമായ കാര്‍സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും മനോഹര ട്രെയിന്‍യാത്രകളിലൊന്നാണ്. കാഴ്ചയും അനുഭവവുമാണ് 800 മൈല്‍ നീളത്തില്‍ വരുന്ന യാത്ര. പ്രതിദിനം ഈ പാതയിലൂടെ യാത്ര നടത്തുന്ന ഈസ്റ്റേണ്‍ എക്സ്പ്രസ് ഉയര്‍ന്ന പീഠഭൂമികളിലൂടെയും വടക്കുകിഴക്കന്‍ അനറ്റോലിയയിലെ പര്‍വതപ്രദേശങ്ങളിലൂടെയും 814 Read More…

Myth and Reality

നാട്ടുകാര്‍ ഒഴിഞ്ഞുപോയി ; 100 വര്‍ഷമായി തുര്‍ക്കിയിലെ ‘കയാക്കോ’ പ്രേതനഗരം

കയാക്കോയില്‍ വലുതും മാന്യവുമായ ഒരു വിദ്യാലയമുണ്ട്. ചെങ്കുത്തായ താഴ്വരയുടെ ഇരുവശവും വളഞ്ഞു പുളഞ്ഞു പൊങ്ങുന്ന ഇടുങ്ങിയ തെരുവുകളുണ്ട്. നഗരമധ്യത്തില്‍ ഒരു പുരാതന ജലധാരയുണ്ട്. നീല ഈജിയന്‍ പര്‍വതത്തിന് മുകളില്‍ മില്യണ്‍ ഡോളര്‍ വിലയുള്ള കുന്നിന്‍ മുകളിലെ കാഴ്ചകളുള്ള പള്ളികളുണ്ട്. പക്ഷേ, കഴിഞ്ഞ 100 വര്‍ഷങ്ങളായി ഇവിടെയെങ്ങും ആളുകള്‍ ഇല്ല. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ മുഗ്ല പ്രവിശ്യയിലെ ‘കയാക്കോയ്’ പ്രേതനഗരമായി മാറിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. നാട്ടുകാര്‍ ഒഴിഞ്ഞുപോകുകയും കെട്ടിടങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള കയാക്കോയ് തുര്‍ക്കിയിലെ ഇരുണ്ട കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. Read More…

Health

ചുണ്ടിലുണ്ടാകുന്ന മുറിവ്, പാടുകള്‍ , വേദന, ശ്രദ്ധിക്കണം; ലിപ് കാന്‍സറിന്റെ ലക്ഷണങ്ങളും കാരണവും

ഒരു തരത്തിലുള്ള ഓറല്‍ കാന്‍സറാണ് ചുണ്ടിലെ അര്‍ബുദം അഥവാ ലിപ് കാന്‍സര്‍. ഇത് ആരംഭിക്കുന്നത് ചുണ്ടിലെ കോശങ്ങളിലാണ്. ഇത് ആദ്യം തുടക്കം കുറിക്കുന്നത് സ്‌ക്വമസ് കോശങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണായിക്കാന്‍ സാധിക്കും. അമേരിക്കയില്‍ ഏതാണ്ട് 0.6 ശതമാനം ആളുകള്‍ക്കും ലിപ് കാന്‍സര്‍ ഉള്ളതായി കണക്കുകള്‍ തെളിയിക്കുന്നു. 40000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിപ് കാന്‍സറിന് വായിലുണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട്. ഇളം ചര്‍മമുള്ളവരില്‍ ചുവന്നും ഇരുണ്ട നിറമുള്ളവരില്‍ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ Read More…

Celebrity

‘മക്കൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് ഞാനും വിരാടും ചേർന്ന്’; അനുഷ്ക ശർമ

ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് നടി അനുഷ്‌ക ഷര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇപ്പോളിതാ മാതാപിതാക്കളായതിന് ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റത്തിനെ പറ്റി തുറന്നു പറുകയാണ് അനുഷ്‌ക. കഴിഞ്ഞ ദിവസം മുംബൈയില്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു താരം മനസ്സുതുറന്നത്. മക്കളായ വാമികയ്ക്കും അകായിക്കും തങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതെന്ന് താരം വെളിപ്പെടുത്തി. മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്തത് എന്തോ അത് തന്നെയാണ് തങ്ങളും മക്കള്‍ക്ക് വേണ്ടി ചെയ്യാനായി ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ പാചക കുറിപ്പിനായി അമ്മയെ Read More…

Good News

വെള്ളപ്പൊക്കം, മരണവക്കില്‍ നിന്ന് പ്രായമായ നായയെ കട്ടിലില്‍ കയറ്റി രക്ഷിച്ച് യുവാക്കള്‍- വീഡിയോ

പ്രകൃതിദുരന്തം നേരിടുന്ന അവസരത്തില്‍ മനുഷ്യനെക്കാള്‍ അധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് മൃഗങ്ങളാണ്. രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിനിടെ കൂട്ടില്‍ കിടക്കുന്ന നായ്ക്കളേയും തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന നാല്‍ക്കാലികളെയും അഴിച്ചുവിടാന്‍ മറന്നുപോകുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രായം ചെന്ന ഒരു നായയെ നാട്ടുകാര്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരകാഴ്ച്ചയ്ക്കാണ് ഗുജറാത്ത് സാക്ഷിയായത്. ദൃശ്യം പകര്‍ത്തിയിരിക്കുന്നതാവട്ടെ വഡോദരയില്‍ നിന്നുമാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രക്ഷനേടാനാവാത്ത കുടുങ്ങി കഴിഞ്ഞിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചത്. കുറച്ച് യുവാക്കളാണ് Read More…