ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. ഒരു ഗ്ലാസ് പാല്‍ കുടിച്ച് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് വളരെയധികം ഗുണവും അതോടൊപ്പം നല്ല ഉറക്കവും നമുക്ക് നല്‍കുന്നു. മഞ്ഞള്‍പൊടി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് പലരും പാല്‍ കുടിക്കാറുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് പാലില്‍ കുറച്ച് നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത്. പാലില്‍ നെയ്യ് ചേര്‍ത്ത് കുടിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം….
Author: Aksa
പാത്രം കഴുകാൻ സ്പോഞ്ച് ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ!…
ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ പല കാര്യങ്ങളിലും ശ്രദ്ധ വേണം . പ്രത്യേകിച്ചും വീട്ടിലെ നിത്യോപയോഗ വസ്തുക്കളുടെ വൃത്തിയുടെ കാര്യത്തില്‍. ഉദാഹരണമായി വീട്ടില്‍ പാത്രം കഴുകാനായി ഉപയോഗിക്കുന്ന സ്പോഞ്ച്. അത് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം. പലപ്പോഴും ഭക്ഷ്യജന്യരോഗങ്ങൾ എന്ന് നാം തെറ്റിദ്ധരിക്കുന്നത് ഈ കിച്ചൻസ്പോഞ്ചിലെ ബാക്ടീരിയകൾ ഉണ്ടാക്കുന്ന രോഗങ്ങളാണ്. സ്പോഞ്ച് ഇടയ്ക്കിടെ മാറ്റുകയും പകരം മറ്റ് ക്ലീനിങ്ങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും രോഗസാധ്യത കുറയ്ക്കും. ഒരു കിച്ചന്‍ സ്പോഞ്ചില്‍ വളരെ അധികം ബാക്ടീരിയകളുണ്ടാകും. ഇത് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 Read More…
അയാള്‍ അല്‍പ്പം മുറ്റാണ്; ഓസീസ് താരങ്ങളെ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്ന ഇന്ത്യന്‍ താരം
ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തണ്ടും മിടുക്കും സാമര്‍ത്ഥ്യവുമാക്കെ ഒട്ടേറെ അനുഭവിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ കളിക്കാര്‍. അജയ്യരായിരുന്ന സമയത്ത് അവരുടെ വിജയങ്ങളില്‍ സ്ളെഡ്ജിംഗിനും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ നിറഞ്ഞ ടീം ഇന്ത്യ എന്തിനും പോന്നവരാണ്. ചീത്തവിളിക്ക് തിരിച്ചും ചീത്തവിളിച്ച് പ്രതികരിക്കുന്ന ഇന്ത്യാക്കാര്‍ ഫീല്‍ഡില്‍ ആക്രമണോത്സുകതയും കാട്ടുന്നു. ഇന്ത്യയ്ക്ക് എതിരേ കളിക്കുമ്പോള്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ളത് ഋഷഭ് പന്തില്‍ നിന്നുമാണെന്നാണ് ഓസ്ട്രേലിയന്‍ കളിക്കാരുടെ ഭാഷ്യം. അദ്ദേഹത്തിന്റെ സ്റ്റമ്പിന് പിന്നില്‍ നിന്നുള്ള പരിഹാസം അദ്ദേഹത്തിന്റെ ഒറ്റക്കൈ സിക്‌സറുകള്‍ക്ക് തുല്യമാണെന്ന് Read More…
കട്ടൻചായയുടെ നിറമുള്ള ജലമൊഴുകുന്ന നദി, വിയറ്റ്നാമിലെ ഈ നദിക്ക് പെർഫ്യൂമിന്റെ മാസ്മരഗന്ധം !
നദികള്‍ ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പല നദികളിലൂടെയും ഒഴുകുന്നത് പല നിറത്തിലുള്ള ജലമാണ് ഒഴുകുന്നത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളില്‍ ഒന്നാണ്. ചുറ്റിലുമുള്ള മഴക്കാടുകളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ അലിഞ്ഞു ചേരുന്ന ജൈവവസ്തുക്കളില്‍ നിന്നാണ് റുക്കിക്ക് ഈ നിറം ലഭിക്കുന്നത്. റുക്കിയിലെ ജലത്തെപറ്റി കട്ടന്‍ചായയുടെ നിറമെന്നാണ് പഠനത്തിന്റെ മുഖ്യരചയിതാവായ ഡോ ട്രാവിസ് ഡ്രേക്ക് വിശേഷിപ്പിച്ചിരിക്കുന്നത് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് റുക്കി നദിയിലെ ജലത്തില്‍ കോംഗോ നദിയേക്കാള്‍ നാലിരട്ടി Read More…
പ്രണയബന്ധം തകര്‍ന്നിട്ടും എക്സുമായി ആശയവിനിമയം തുടരുന്നത് അപകടമാണോ?
പ്രണയ ബന്ധം തകര്‍ന്നതിന് ശേഷവും എക്സ് ലൗവറുമായുള്ള ആശയവിനിമയം പൂര്‍ണമായും അവസാനിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം പലരിലും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. കാര്യങ്ങള്‍ പരസ്പരം പറഞ്ഞ് രണ്ട് വഴിക്ക് പോകുന്നതിന് പകരം ചിലര്‍ വളരെ പതിയെ ആശയവിനിമയത്തിന്റെ തോത് കുറച്ച് കുറച്ച് കൊണ്ടുവന്ന് പ്രണയം അവസാനിപ്പിക്കണമെന്ന് കരുതാറുണ്ട്. ആ സമയത്ത് മറ്റേയാള്‍ക്ക് ഉണ്ടാകാനായി സാധ്യതയുള്ള ഹൃദയവ്യഥ കുറയ്ക്കുമെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്യുന്നത്. മറ്റുചിലരാവട്ടെ നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാമെന്ന് പറഞ്ഞ് ആശയവിനിമയം തുടരും. എന്നാല്‍ ഇത് നിങ്ങളെ ഒരു ടോക്സിക് ലൂപ്പില്‍ Read More…
മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം ; കൊടുങ്കാറ്റില്‍ പിതാവ് നടന്നെത്തിയത് 50 കിലോമീറ്റര്‍…!
കണ്ണിന്‍മണിയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വാത്സല്യനിധിയായ പിതാവ് നടന്നത് 50 കിലോമീറ്ററോളം. അതും കൊടുങ്കാറ്റിനിടയിലൂടെ. ഏത് പ്രതിബന്ധങ്ങള്‍ക്കിടയിലൂം മകളോടുള്ള ഡേവിഡിന്റെ വാത്സല്യം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും കയ്യടി നേടുകയാണ്. എതിരായ പ്രതിബന്ധങ്ങള്‍ക്കിടയിലും തന്റെ മകള്‍ എലിസബത്തിന്റെ കല്യാണം നഷ്ടപ്പെടുത്തരുതെന്ന് ഡേവിഡ് ദൃഢനിശ്ചയം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു വിവാഹം. എന്നാല്‍ കൊടുങ്കാറ്റ് കാരണം ഇന്റര്‍സ്റ്റേറ്റ് 26-ല്‍ സാധാരണഗതിയില്‍ രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്ത് എത്തുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പരിചയസമ്പന്നനായ ഒരു മാരത്തോണര്‍ കൂടിയായ ജോണ്‍സ് തന്റെ ബാക്ക്പാക്കില്‍ Read More…
വിനോദസഞ്ചാരികൾക്ക് താല്ക്കാലികഭാര്യമാരാകാന്‍ പാവപ്പെട്ട സ്ത്രീകൾ; ഒരു സ്ത്രീ കഴിച്ചത് 20 വിവാഹങ്ങള്‍
വിനോദസഞ്ചാരത്തിനായി എത്തുന്ന ടൂറിസ്റ്റുകള്‍ ചെലവഴിക്കുന്ന ദിവസങ്ങളിലേക്ക് മാത്രം നാട്ടുകാരികളായ യുവതികളെ വിവാഹം ചെയ്യുകയും പോകുമ്പാള്‍ വിവാഹമോചനം നടത്തുകയും ചെയ്യുന്ന ‘ആനന്ദ വിവാഹങ്ങള്‍’ ഇന്തോനേഷ്യയില്‍ വ്യാപകമാകുന്നു. മദ്ധ്യേഷ്യയില്‍ നിന്നുള്ള പുരുഷ വിനോദസഞ്ചാരികളാണ് ഇത്തരം ഹ്രസ്വകാലത്തേക്കുള്ള വിവാഹത്തില്‍ ഏര്‍പ്പെടുന്നതെന്ന് ചൈനീസ് മോണിംഗ് പറയുന്നു. ഓണ്‍ലൈനില്‍ ഈ വിഷയം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. അറബ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമായ പന്‍കാക്കില്‍ ഈ പ്രതിഭാസം വ്യാപകമാണ്. കോട്ട ബുംഗയിലെ മൗണ്ടന്‍ റിസോര്‍ട്ടുകളില്‍ ഇത്തരം വിവാഹം കഴിപ്പിക്കാന്‍ ഏജന്‍സികള്‍ വ്യാപകമായി Read More…
ട്രാഫിക് ബ്ലോക്കുകളും ആനന്ദകരമാക്കാം; റോഡിലിറങ്ങി യുവതിയുടെ നൃത്തം, വീഡിയോ വൈറല്‍
റോഡില്‍ ഇറങ്ങിയാല്‍ വന്‍ ട്രാഫിക് ബ്ലോക്ക് നമ്മുടെ നാട്ടില്‍ ഒരു സാധാരണകാര്യമാണ്. ബെംഗളൂരുപോലുമുള്ള നഗരത്തിന്റെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകുന്ന സമയം പാഴാക്കാതിരിക്കാന്‍ ആ സമയംവളരെ വ്യത്യസ്തമായി ഉപയോഗപ്പെടുത്തിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഒരു യുവതി ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുന്നു. അപ്പോള്‍ പുറത്ത് ബാന്‍ഡ് മേളവും കണ്ട് യുവതി പുറത്ത് വന്ന് ഇവര്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ആരംഭിച്ചു. ബ്ലോക്ക് നീങ്ങി ഓട്ടോ മുന്നോട്ട് Read More…
മനോഹരമായ ചര്‍മം ലഭിക്കണോ? എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത്
സുന്ദര ചര്‍മം എല്ലാവരുടെയും മോഹമാണ്. ചര്‍മ സംരക്ഷണത്തിനായി പല കാര്യങ്ങളും പരീക്ഷിക്കാറുമുണ്ട്. ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന പല ചര്‍മ സംരക്ഷണ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള്‍ കെമിക്കലുകളുടെ പുറകെയാണ് പോകാറുള്ളത്. വിപണയില്‍ ലഭ്യമാകുന്ന ക്രീമുകളൊക്കെ പുരട്ടാറുമുണ്ട് . ഒരോ ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കാറുണ്ട്. എന്നാല്‍ ചര്‍മത്തില്‍ ഒരു ബ്രാന്‍ഡിന്റെ ക്രീമുപയോഗിച്ചതിന് ഫലം ലഭിക്കണമെങ്കില്‍ ഏതാണ്ട് രണ്ട് മൂന്ന് മാസമെങ്കിലും എടുക്കും. രാവിലെയും രാത്രിയും മോസ്ചുറൈസുകള്‍ ഉപയോഗിക്കുക. ഈര്‍പ്പമുള്ള ചര്‍മം വളരെ നല്ലതാണ്. രാത്രി മോസ്ചുറൈസ് ചെയ്യുമ്പോള്‍ ദിവസം Read More…









