പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഗുളികയാണ് മെറ്റ്ഫോര്‍മിന്‍ . ഇന്ത്യയില്‍ 30 രൂപയില്‍ താഴെ ലഭിക്കുന്ന ഗുളിക ടൈപ്പ് 2 പ്രമേഹത്തിനാണ് നല്‍കിവരുന്നത്. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അപ്പുറം വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. ഇതിലൂടെ വാര്‍ധക്യം പതിയെ ആക്കുമെന്നുമാണ് ചില ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വാര്‍ധക്യം വൈകിപ്പിക്കാന്‍ ഗുളികയ്ക്ക് സാധിക്കുമോ? 1957 ല്‍ ഫ്രാന്‍സിലാണ് മെറ്റ്ഫോര്‍മിന്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഈ ഗുളികയ്ക്ക് അടിസ്ഥാനമായത് ഗോട്ട്സ് റു എന്ന ചെടിയില്‍നിന്ന് ഉണ്ടാക്കുന്ന പച്ചമരുന്നാണ്. Read More…
Author: Aksa
ലോകത്തിലെ ഏറ്റവും കുഞ്ഞ് വിമാനയാത്ര; ദൈര്‍ഘ്യം വെറും 47 സെക്കന്റുകള്‍
ഒരു വിമാനയാത്ര നടത്താന്‍ ആഗ്രഹിക്കാത്തവരുണ്ടോ? ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ വിമാനയാത്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ ? മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതാണ് വിമാനയാത്രയെന്ന തോന്നലപ്പാടെ ഇല്ലാതാക്കികൊണ്ട് ഒരു കുഞ്ഞന്‍ സ്‌കോട്ടിഷ് വിമാനം. ഈ വിമാനത്തിലെ യാത്ര പരമാവധി ഒന്നര മിനിറ്റിനുള്ളില്‍ അവസാനിക്കും. ലോഗാന്‍എയറിന്റെ കീഴില്‍ ഓര്‍കിന് ദ്വീപസമീഹത്തിലെ വെസ്ട്രെന്റ് പാപ്പ വെസ്ട്രേ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസാണിത്. ഈ വിമാനം 1.7 മൈല്‍ കടലിനു മുകളിലൂടെയാണ് പറക്കുന്നത്. സ്‌കോട്ട്ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ എയര്‍പ്പോര്‍ട്ടിന്റെ റണ്‍വേ ദൂരത്തിന്റെ അത്രയും മാത്രമാണ് ഈ ദൂരം. യാത്ര Read More…
‘ഡയറ്റിങ് അവസാനിപ്പിക്കാം, ശരീരത്തിന് ആവശ്യം, പരിപാലനം’- ശില്‍പ്പ ഷെട്ടിയുടെ ആരോഗ്യ ടിപ്സ്
നടി ശില്‍പ്പ ഷെട്ടിയ്ക്ക് പ്രായം ഇപ്പോള്‍ 50 ആകാന്‍ പോകുന്നു. എന്നാല്‍ ആരെങ്കിലും വിശ്വസിക്കുമോ ഇത്. ഇപ്പോഴും താരത്തെ കണ്ടാല്‍ 20 വയസ്സ് തോന്നില്ല. എന്നാല്‍ കൃത്യമായ വ്യായാമവും ചിട്ടയോടെയുള്ള ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ശില്‍പ്പ ചോദിക്കുന്നത് എന്താണ് ആരോഗ്യം എന്നാണ് ? ഉത്തരവും താരത്തിന്റെ കൈവശമുണ്ട്. ഒരു വ്യക്തിയും അയാളുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് ആരോഗ്യം. ഭക്ഷണം എത്രത്തോളം Read More…
ലൈംഗികത, ബീജോത്പാദനം… പുരുഷന്‍മാര്‍ ഈ ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്
പുരുഷന്മാര്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരീരത്തിന്റെ മസിലുകള്‍, രോമങ്ങള്‍, ലൈംഗീകത, ബീജോത്പാദനം തുടങ്ങി പുരുഷശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഈ പുരുഷഹോര്‍മോണിനെ പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷികമാണ്. എന്നാല്‍ ചില ആഹാരങ്ങളും മറ്റും ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കും. ക്ഷീണം, ഉദ്ധാരണപ്രശ്‌നം, ഓസ്റ്റിയോപൊറോസിസ്, ലൈംഗികാഗ്രഹം കുറയുക , വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇത് മൂലം നേരിട്ടേക്കാം. പ്രായം വര്‍ധിക്കുന്നത് അനുസരിച്ച് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ നില കുറഞ്ഞുവരും. മിക്കപ്പോഴും ഇതിനുള്ള ശരിയായ Read More…
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം….. എന്തിന്?
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് നമ്മുടെ വീട്ടിലുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ പലരും ഇത് ചെയ്യാറില്ല. ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉറക്കം പിടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇത് തെറ്റായ ശീലമാണ്. കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുറച്ച് നടക്കുന്നത് ദഹനത്തെ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് നടക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കാം…
തെരുവിലെ വഴക്കാളിയെ മാതാപിതാക്കള്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കാന്‍ വിട്ടു; അയാള്‍ ഇതിഹാസമായി
ബ്രൂസ് ലീയെ കുറിച്ച് ചിന്തിക്കാതെ മാര്‍ഷല്‍ ആര്‍ട്സ് സിനിമകളെക്കുറിച്ച് ഒരിക്കലും പറയാനാകില്ല. സിനിമയുടെ ഈ വിഭാഗത്തിലെ ഇതിഹാസതാരമായ അദ്ദേഹം വേഗതയേറിയതും ശക്തവും കൃത്യവുമായ സ്റ്റണ്ടരംഗങ്ങള്‍ വഴി ലോകത്തുടനീളം ലക്ഷക്കണക്കിന് ആരാധകരെയാണ് സമ്പാദിച്ചത്. ആയോധന കലകളുടെ ലോകത്ത് ഐതിഹാസിക പദവിയില്‍ എത്തിയിട്ടുള്ള അദ്ദേഹം മാര്‍ഷ്യല്‍ ആര്‍ട്സിന് പുറമേ അധ്യാപകനും നടനും കവിയും തത്ത്വചിന്തകനുമായിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അദ്ദേഹം കീഴടക്കിയത് കുങ്ഫു അടിസ്ഥാനമാക്കിയ മാര്‍ഷല്‍ ആര്‍ട്സ് സിനിമകളിലൂടെയായിരുന്നു. കുംങ്ഫൂ എന്ന ആയോധനകല പാശ്ചാത്യ രാജ്യങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ബ്രൂസ്. Read More…
ചുവന്ന വാഴപ്പഴമാണോ മഞ്ഞ വാഴപ്പഴമാണോ കൂടുതല്‍ നല്ലത്?
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും, തെക്കുകിഴക്കന്‍ ഏഷ്യയിലും കൃഷി ചെയ്തുവരുന്നവയാണ് ചുവന്ന വാഴപ്പഴം. ധാരാളം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമാണ്. കൊഴുപ്പ് വളരെ കുറവാണ് എന്നതിനൊപ്പം മഞ്ഞ വാഴപ്പഴത്തെക്കാള്‍ അസിഡിറ്റിയും ഇവയ്ക്ക് കുറവാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ചുവന്ന വാഴപ്പഴത്തില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയുള്‍പ്പെടെ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ചുവന്ന വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെയും ദഹനേന്ദ്രിയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു . ഇവയ്ക്ക് റാസ്‌ബെറിയുടെ Read More…
കാലിഫോര്‍ണിയ തീരത്തിന് സമീപം കൊലയാളി തിമിംഗലങ്ങള്‍ !
വന്യജീവി പ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൊലയാളി തിമിംഗലങ്ങള്‍ എന്നും ഒരു കൗതുക കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളാണ് മോണ്ടെറി ബേയില്‍ പ്രത്യക്ഷപ്പെട്ടത് . പ്രാദേശിക വിനോദ സഞ്ചാര ഗ്രൂപ്പായ മോണ്ടെറി ബേ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. തിമിംഗലങ്ങള്‍ വെള്ളത്തില്‍ ഉല്ലസിക്കുന്നതും, ചത്ത കടല്‍ പക്ഷിയെ കൊണ്ട് വെള്ളത്തിലേക്ക് കുതിക്കുന്നതും ചിത്രങ്ങളില്‍ കാണാം . ചത്ത പക്ഷിയുമായി തിമിംഗലം കളിക്കുന്ന പ്രവൃത്തിയെ അതിക്രൂരമെന്നാണ് ഇവിടെ വിശേഷിപ്പിക്കുന്നത് . എന്നാല്‍ കടല്‍ Read More…
‘നിങ്ങള്‍ എഴുന്നേല്‍ക്കരുത്, ഇത് നിങ്ങള്‍ നേടിയെടുത്ത സിംഹാസനം’: എയര്‍ ഇന്ത്യ പൈലറ്റ് ടാറ്റയെ ഓര്‍മ്മിക്കുന്നു: വൈറലായി കുറിപ്പ്
പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആദരാജ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. രത്തന്‍ ടാറ്റ എന്ന വ്യക്തി തന്നില്‍ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് പറയുകയാണ് എയര്‍ ഇന്ത്യയില്‍ പെലറ്റായ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍. അദ്ദേഹത്തിന്റെ വിനയവും, പെരുമാറ്റവുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ഇവര്‍. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള താന്‍ പറത്തിയ വിമാനത്തില്‍ രത്തന്‍ ടാറ്റ സഞ്ചരിച്ച ദിനത്തെ കുറിച്ച് സോയ അഗര്‍വാള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചു. വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം Read More…









