ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ എല്ലാവരും ബോധവാന്‍മാരായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിചിത്രമായ ഒരു ഹാക്കിങ് യു എസ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കോവാക്സിന്റെ ഡിബോട് എക്സ് എന്ന മോഡലുകളിലുള്ള റോബട്ടിക് വാക്വം ക്ലീനറാണ് വിചിത്രമായി പെരുമാറാനായി തുടങ്ങിയത്. ക്യാമറകളും സ്പീക്കറുകളും സജ്ജീകരിക്കുന്ന ഇത്തരത്തിലുള്ള റോബട്ടുകളുടെ അപകട സാധ്യത തുറന്നുകാണിക്കുന്ന സംഭവം ഇങ്ങനെയാണ്. ഡാനിയല്‍ സ്വെന്‍സണാണ് വിചിത്രമായ ഈ ആക്രമണം നേരിട്ടതില്‍ ഒരാള്‍. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങള്‍ റേഡിയോ സിഗ്‌നല്‍പോലെയാണ് കേള്‍ക്കാനായി തുടങ്ങിയത്. എന്നാല്‍ ഉപകരണം റീസെറ്റ് Read More…
Author: Aksa
റിലേഷന്‍ഷിപ്പില്‍നിന്നും ഒരു ബ്രേക്കപ്പ് എടുത്താലോ? ചില ഗുണങ്ങളുണ്ട്
ചിലപ്പോള്‍ നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കണമെന്ന് സ്വയം തോന്നാറുണ്ടല്ലോ, എന്നാല്‍ ഇതിന് പല കാരണങ്ങളും ഉണ്ടായിരിക്കാം. ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കുക എന്നത് വഴക്കുകള്‍, വാഗ്വാദങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് വഴി വെയ്ക്കാറുണ്ട്. ഇതില്‍ നിന്നൊക്കെ മോചിതരാകുക എന്നത് കുറച്ച് പാടുള്ള കാര്യമാണ്. നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് ഒരു ഇടവേള എടുക്കാനും പങ്കാളിയെ ഇക്കാര്യം ബോധ്യപ്പെടുത്താനും ഇനി പറയുന്ന കാര്യങ്ങള്‍ പ്രയോജനപ്പെടും…
ഒരു പെണ്‍കുട്ടിയോട് നിങ്ങളുടെ പ്രണയം തുറന്നു പറയണോ? ഇതാ ചില വഴികള്‍
ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടെങ്കിലും അത് പറയാന്‍ മടിക്കുന്നവരാണ് ഭൂരിപക്ഷം ആണ്‍കുട്ടികളും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് തന്റെ പ്രണയം തുറന്ന് പറയാന്‍ ഇനി പറയുന്ന വഴികള്‍ നിങ്ങളെ സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം….
മിക്സ്ചര്‍ കഴിക്കാറുണ്ടോ? മഞ്ഞനിറം കൂട്ടാന്‍ ചേർക്കുന്നത് ടാര്‍ട്രസിന്‍- ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത
ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കാനാായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ടാര്‍ട്രസിന്‍. മിഠായികള്‍. ചിപ്സ്, ഐസ്ക്രീം തുടങ്ങി പല തരത്തിലുള്ള ഭക്ഷണത്തിലും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ കാനഡ, യു എസ് , യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഇതിന്റെ ഉപയോഗം നിയന്ത്രിതമാക്കിയിട്ടുണ്ട്. ടാര്‍ട്രസിന് ഒരുപാട് പാര്‍ശ്വഫലങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഭക്ഷണ സാധനങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇതിന് കഴിയും അവയില്‍ ഒന്നാണ് മിക്സ്ചര്‍. കോഴിക്കോട് കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ മിക്സചറില്‍ ടാര്‍ട്രസില്‍ ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. Read More…
താന്‍ എ ഡിഎച്ച് ഡി രോഗിയെന്ന് വെളിപ്പെടുത്തി ആലിയ ഭട്ട്; എന്താണ് ഷൈനും ഫഹദിനുമുള്ള ഈ രോഗം?
തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. അടുത്തിടെ മന:ശാസ്ത്ര പരിശോധന നടത്തിയതിലൂടെയാണ് തനിക്ക് എ ഡി എച്ച് ടിയുണ്ടെന്ന് സ്ഥിരീകരിച്ചെതെന്നു നടി പറഞ്ഞു. പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നീലെ ലാലന്‍ടോപിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് കുട്ടികാലം മുതല്‍ തന്നെ ഈ അവസ്ഥയുണ്ടെന്നും ചെയ്യുന്ന കാര്യങ്ങളിലൊന്നും അധിക നേരം ശ്രദ്ധിക്കാനാവില്ലയെന്നും ക്ലാസിലിരിക്കുമ്പോഴും സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴുമെല്ലാം ജാഗ്രത നഷ്ടമാകുമെന്നും മനസ്സ് പെട്ടെന്ന് മറ്റ് എന്തിലൊട്ടെങ്കിലും തെന്നി അകലുമെന്നും ആലിയ Read More…
ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ പട്ടികയില്‍ നമ്മുടെ ഈ കോഫിയും
ലോകത്തിലെ ഏറ്റവും മികച്ച കാപ്പിയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി എത്തി ഇക്കുറിയും ഫില്‍ട്ടര്‍ കോഫി . ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്ലസ് അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ ഇക്കൊല്ലത്തെ ലിസ്റ്റിലാണ് ഫില്‍റ്റര്‍ കോഫി ഇടം പിടിച്ചത്. ഇക്കുറിയും ഒന്നാം സ്ഥാനത്തെത്തിയത് കഴിഞ്ഞ തവണയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുമെത്തിയ കഫേ ക്യൂബാനോ തന്നെയാണ്. പരമ്പരാഗതമായ ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി നിര്‍മ്മികുന്നത് അറബിക്ക അല്ലെങ്കില്‍ പീബെരി കോഫി ബീന്‍ ഉപയോഗിച്ചാണ്. ഡാര്‍ക്ക് റോസ്റ്റ് Read More…
ഡേറ്റിങ്ങില്‍ ‘വേഗം കൂടുതല്‍’, ഇന്ത്യന്‍ പുരുഷന്മാര്‍ വിശ്വാസയോഗ്യര്‍; തുറന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പോഡ്കാസ്റ്റര്‍
ഓസ്ട്രേലിയയിലെ പോഡ്കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റിലെ പങ്കിട്ട ഇന്ത്യയിലെ ഡേറ്റിങ് സംസാകാരത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2023 മുതല്‍ ഇന്ത്യയില്‍ മുഴുവന്‍ യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് ഇവര്‍ ഇന്ത്യന്‍ പുരുഷന്മാരും ഓസ്ട്രേലിയന്‍ പുരുഷന്മാരും തമ്മിലുള്ള വ്യത്യാസങ്ങളും ബോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ ഡേറ്റിങ് സംസ്‌കാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ചിരിക്കുന്നത്. ബ്രീ അഭിപ്രായപ്പെടുന്നത് ഓസ്ട്രേലിയയിലെ പുരുഷന്മാര്‍ സ്ത്രീകളെ ആകര്‍ഷിക്കാനായി തമാശകളോ പരിഹാസങ്ങളോ ഉപയോഗിക്കുന്നത് സാധാരണയാണെന്നാണ് . എന്നാല്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നേരിട്ടും വിശ്വാസയോഗ്യമായും സമീപിക്കുന്നു. ഇന്ത്യയിൽ, ആളുകൾ കാര്യങ്ങൾ Read More…
വിശ്വസിക്കാനാകുമോ? ജനന തീയ്യതിക്ക് വിവാഹജീവിതം പ്രവചിക്കാനാകും !
ജനന തീയതിക്ക് നിങ്ങളുടെ വിവാഹജീവിതവും പ്രവചിക്കാന്‍ സാധിക്കും എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ ? എന്നാല്‍ രസകരമായ ചില കാര്യങ്ങള്‍ കൊണ്ടു തന്നെ ഇത് സാധിക്കും. സംഖ്യാജ്യോതിഷ പ്രകാരം 8,3,6,9 എന്നീ സംഖ്യകള്‍ ജനനതീയതിയില്‍ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കില്‍ വിവാഹത്തിന് ക്ലേശമുണ്ടാകാം. ഉദാഹരണം പറയുമ്പോള്‍ പന്ത്രണ്ട് എന്ന തീയതിയാണ് ജന്മതീയതിയെങ്കില്‍ അതിനെ ഒറ്റസംഖ്യയാക്കിയാല്‍ മൂന്ന് എന്ന ഉത്തരമാണ് കിട്ടുന്നത്. അതിന് സമാനമായ 12-12-1988(338), 24-6-1989(669), 12-7-1980(379), 27-10-1989(916),18-2-1989(929) എന്നീ ജന്മതീയതികള്‍ ഉദാഹരണമായി കണക്കാക്കാവുന്നതാണ്. ജനനതീയ്യതി ഒറ്റസംഖ്യയാക്കി കണക്കാക്കുമ്പോള്‍ 8,3,6 9 Read More…
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുത്, എന്തുകൊണ്ട് ?
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുതെന്ന് വിദഗ്ദര്‍. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കിയാല്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ദഹനത്തെ ബാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. മുലപ്പാലില്‍ ഉള്ള പോഷകങ്ങളാണ് നവജാശിശുക്കളുടെ ആരോഗ്യത്തിന് ആവശ്യമെന്നും വിദഗ്ദര്‍ പറയുന്നു. ശിശുവിദഗ്ദര്‍ പറയുന്നത് ഇങ്ങനെയാണ്, പശുവിന്‍ പാല് നല്‍കേണ്ടത് ഒരു വയസ്സിന് ശേഷമാണ്. നമ്മുടെ ജീവിതരീതി അനുസരിച്ച് പശുവിന്‍ പാല്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കേണ്ട ആവശ്യമില്ലെന്നും Read More…









