Celebrity

നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി BTS താരം ജെ -ഹോപ്, തിരിച്ച് വരവ് ഗംഭീര ആഘോഷമാക്കി ആരാധകര്‍

നിര്‍ബന്ധിത സൈനികസേവനം പൂര്‍ത്തികരിച്ച് ബിടിഎസ് താരം ജെ – ഹോപ് തിരിച്ചെത്തി. ഇദ്ദേഹത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. 2023 ഏപ്രിലായിരുന്നു 18 മാസം നീണ്ട നിര്‍ബന്ധിത രാജ്യ സേവനത്തിനായി ജെ ഹോപ് സൈന്യത്തില്‍ ചേര്‍ന്നത്. അതേ സമയം ബാന്‍ഡിലെ അംഗമായ ജിന്‍ ജൂണില്‍ തന്നെ സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിരുന്നു. സെന്‍ട്രല്‍ വോന്‍ജു നഗരത്തിലെ സൈനിക താവളത്തിന്റെ ഗേറ്റിലൂടെ ജെ ഹോപ് പുറത്തുവന്നപ്പോള്‍ സഹതാരമായ ജിന്‍ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദക്ഷിണകൊറിയന്‍ Read More…

Healthy Food

ചെറുപ്പം നിലനിര്‍ത്താന്‍ മുരിങ്ങയില ; ഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല

ശരീരത്തിന് പോഷകഗുണങ്ങള്‍ നിരവധി കിട്ടുന്ന ഒന്നാണ് ഇലക്കറികള്‍. ചീര, മുരിങ്ങയില, മത്തയില തുടങ്ങി ധാരാളം ഇലവര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഗുണകരമായി ഉള്ളതാണ്. വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. സിങ്കിന്റെ മികച്ച ഉറവിടമായ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണമാണ് നല്‍കുന്നത്. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിയ്ക്കുന്ന മുരിങ്ങയില പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ Read More…

Oddly News

ചികിത്സക്കിടെ 11 മിനിറ്റ് നേരത്തേക്ക് ‘മരിച്ചു’, താന്‍ സ്വര്‍ഗംവരെ പോയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍

ജനിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ മരണം ജീവിതത്തിന്റെ അനിവാര്യമായ ഘട്ടമാണ്. എന്നാല്‍ പലപ്പോഴും നാം ചിന്തിക്കുന്ന ഒരു കാര്യം മരണശേഷം നമുക്ക് എന്താണ് സംഭവിക്കുന്നത് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മരണശേഷം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് ഇന്നും അജ്ഞമായി തുടരുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മരിച്ചുകഴിഞ്ഞാല്‍ ആളുകള്‍ എവിടേക്കാണ് പോകുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും തത്ത്വചിന്തകളും മരണാനന്തര ജീവിതത്തിലോ പുനര്‍ജന്മത്തിലോ ഉള്ള വിശ്വാസങ്ങള്‍ മുതല്‍ ശാശ്വത Read More…

Health

പല്ല് തേക്കാന്‍ മടിയാണോ? ഒരു വര്‍ഷം പല്ല് തേച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

രാവിലെയും വൈകിട്ടും രണ്ട് നേരം പല്ല് തേയ്ക്കുന്നത് വൃത്തിയുടെയും നല്ല ശീലത്തിന്റെയും ഭാഗമാണെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ പെട്ടെന്നൊരു ദിവസം നിങ്ങള്‍ പല്ല് തേയ്ക്കുന്നത് നിര്‍ത്താനായി തീരുമാനിക്കുകയാണെന്ന് കരുതുക.പിന്നീട് എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചട്ടുണ്ടോ? ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം. പല്ല് തേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞ് കൂടുകയും പിന്നീട് പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യുന്നു. പല്ലില്‍ അഴുക് പിടിച്ചാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കാണാന്‍ സാധിക്കും. അടിഞ്ഞ് കൂടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ Read More…

Featured Health

വായയുടെ ആരോഗ്യവും പ്രധാനം, ഹൃദയാരോഗ്യത്തിനെവരെ ബാധിക്കും ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

മറ്റ് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുന്നത് പോലെ തന്നെ വായയുടെ ആരോഗ്യവും കാത്തു സൂക്ഷിയ്ക്കണം. പല്ല്, മോണ എന്നിവയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പല്ല്, മോണരോഗങ്ങള്‍ രക്തത്തില്‍ അണുബാധകളുണ്ടാകുന്നതിന് സാധ്യത കൂടുതലാക്കുന്നു. പല്ല്, മോണ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നോര്‍ക്കുക. പല്ലിന്, മോണയ്ക്ക് പ്രശ്നം വന്നാല്‍ ഉടനടി ചികിത്സ തേടാനും മടിയ്ക്കരുത്. ഏതെങ്കിലും പല്ല് പോയാല്‍ പകരം ഉടന്‍ തന്നെ പുതിയത് വയ്ക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വായയുടെ മൊത്തത്തിലുള്ള ഘടനയെ തന്നെ അത് ബാധിക്കും. വായ്ക്കുള്ളില്‍ Read More…

Featured Fitness

ദിവസം 40 പുഷ്അപ് എടുത്താല്‍ ഹൃദ്രോഗ സാധ്യത കുറയുമോ? ഇതിന് പിന്നിലെ സത്യാവസ്ഥ

ജീവിതത്തില്‍ ആരോഗ്യവാനായി ഇരിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിന് വ്യായമത്തിന് വളരെ വലിയ പങ്കുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വ്യായമത്തെ കുറിച്ചുള്ള ചില പൊടിക്കൈകള്‍ വളരെ വേഗത്തില്‍ പ്രചാരത്തിലെത്തിയിരുന്നു. ‘ ദിവസവും 40 പുഷ് അപ് എടുത്താല്‍ ഹൃദ്രോഗം വരില്ല’ എന്നതാണ് അത്. ഇനി ഇതിലെ വാസ്തവത്തിനെ കുറിച്ച് പരിശോധിക്കാം. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലളിതമായ വ്യായമങ്ങളിലൊന്നാണ് പുഷ് അപ് . സ്വാഭാവികമായും ദിവസവും 40പുഷ് അപ് എടുക്കാന്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യമുള്ളവരാണ്. സ്വാഭാവികമായും Read More…

Oddly News

455അടി ഉയരമുള്ള പിരമിഡിന്റെ മുകളില്‍ കയറി നായ: പാരഗ്ലൈഡര്‍ പങ്കിട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ മുകളില്‍ കയറി ഒരു നായ അലഞ്ഞുതിരിയുന്നതിന്റെ വിചിത്രമായ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ. മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പാരാഗ്ലൈഡര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആളുകളെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ആശ്ചര്യപെടുത്തുന്ന ഈ ദൃശ്യങ്ങള്‍ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഏകദേശം 4,000 വര്‍ഷമായി മനുഷ്യനിര്‍മിത സൃഷ്ടികളില്‍ ഏറ്റവും ഉയരം കൂടിയത് എന്ന് വിശേഷിക്കപ്പെടുന്ന പിരമിഡില്‍ നായ എങ്ങനെയാണു കയറിയതെന്ന് ഇപ്പോഴും മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 14 ന് പാരഗ്ലൈഡര്‍ അലക്‌സ് ലാംഗ് ആണ് പിരമീഡിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ Read More…

Lifestyle

ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുമൊക്കെ പുതുപുത്തനാക്കാം ; ഇക്കാര്യങ്ങള്‍ ചെയ്യാം

ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുമൊക്കെ കഴുകുക എന്നത് വീട്ടമ്മമാര്‍ക്ക് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. പുളിയും, ചാരവും, സോപ്പുമൊക്കെ തേച്ച് കഷ്ടപ്പെട്ടാണ് പലരും ഇത്തരം പാത്രങ്ങള്‍ വൃത്തിയായും തിളക്കമുള്ളതാക്കിയും എടുക്കുന്നത്. ഇതിന് പാത്രങ്ങളില്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി ഇടയ്ക്കിടയ്ക്ക് കഴുകാം. വിളക്ക് ആണെങ്കില്‍ അമിതമായി എണ്ണമയം ഇരിക്കുന്നത് അഴുക്ക് പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. പിച്ചള പാത്രങ്ങള്‍, ഒട്ടുപാത്രങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ നല്ല സോഫ്റ്റായിട്ടുള്ള സ്‌ക്രബ്ബര്‍ അല്ലെങ്കില്‍ തുണി എന്നിവ ഉപയോഗിക്കാന്‍ മറക്കരുത്. നല്ല പരുപരുത്ത സാധനങ്ങള്‍ Read More…

Celebrity

വിവാഹത്തിന് മുമ്പും ഭര്‍ത്താവിന്റെ മരണശേഷവും സീമന്തരേഖയില്‍ സിന്ദൂരം; രേഖ ആ രഹസ്യം വെളിപ്പെടുത്തുന്നു

ഒരു കാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ച താരസുന്ദരിയായിരുന്നു രേഖ. താരത്തിനെ സംബന്ധിക്കുന്ന വിവാദങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തന്നെ വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും താരം ഇപ്പോഴും ആരാധകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്. രേഖയുടെ വേഷവിധാനങ്ങളും ഫാഷനുമൊക്കെ എല്ലാകാലത്തും വളരെ അധികം ശ്രദ്ധ നേടിയട്ടുണ്ട്. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഫാഷന്‍ സ്റ്റേറ്റ്മെന്റാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. പല അവസരങ്ങളിലും താരം അണിയുന്ന സിന്ദൂരമാണത്. പട്ടുസാരി അണിഞ്ഞ് ആഭരണങ്ങളിട്ട്, തലമുടിയില്‍ പൂ ചൂടിയാണ് പല Read More…