Health

പഞ്ചസാര ഒഴിവാക്കിയതുകൊണ്ടുമാത്രം പ്രമേഹം കുറയില്ല ; ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്‌ട്രോള്‍ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ Read More…

Oddly News

തുടര്‍ച്ചയായി 31 വിവാഹങ്ങള്‍; ഗ്ലിന്‍ വൂള്‍ഫിയുടെ വിചിത്രകഥ, 28-ാമത്തെ ഭാര്യയ്ക്കുമുണ്ട് ഒരു പ്രത്യേകത

ഗ്ലീന്‍ ഡിമോസ് വുള്‍ഫി യുഎസിലെ കലിഫോര്‍ണിയ സ്വദേശിയായിരുന്നു. അതിപ്രശ്സതനുമായിരുന്നു ഇയാള്‍. അതിന് പിന്നിലൊരു കാരണമുണ്ട്. തന്റെ ജീവിതത്തില്‍ 29 വിവാഹങ്ങള്‍ വുള്‍ഫി നടത്തിയട്ടുണ്ട്. മോണോഗമസ് വിവാഹങ്ങള്‍ കൂടുതല്‍ തവണ നടത്തിയ വ്യക്തിയാണ് ഗ്ലീന്‍ ഡിമോസ് വുള്‍ഫി. 1908ലാണ് വുള്‍ഫി ജനിച്ചത് . ഇതിൽ രണ്ടെണ്ണം പഴയ ഭാര്യമാരുമായുള്ള പുന:ർവിവാഹങ്ങളായിരുന്നു. അങ്ങനെ ആകെ 31 ഭാര്യമാർ വൂൾഫിക്കുണ്ടായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ മോണോഗമസ് വിവാഹം കഴിച്ച (28 തവണ) വനിതയായി ലിന്‍ഡ് ടെയ്ലറുടെ 28-ാമത്തെ ഭര്‍ത്താവായിരുന്നു വൂൾഫി. ഇനി Read More…

Lifestyle

നിങ്ങളുടെ കുട്ടി അമിത നാണക്കാരനാണോ? അമ്മമാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ചില കുട്ടികള്‍ നാണം കുണുങ്ങികളായി മാറുന്നത് കാണാം. പൊതു സമൂഹത്തിന് മുന്നില്‍ എത്തുമ്പോഴായിരിയ്ക്കും മിക്ക കുട്ടികളും ഈ പ്രശ്നം നേരിടുന്നത്. ആളുകളോട് ഇടപഴകാനും സംസാരിക്കാനും ഇവര്‍ വിമുഖത കാണിയ്ക്കും. ഒരു കുട്ടിക്ക് നാല് മാസം ആകുമ്പോള്‍ മുതല്‍ അവരില്‍ നാണം കണ്ടുവരുന്നു എന്നാണ് സൈക്കോളജി പറയുന്നത്. ചില കുട്ടികളില്‍ ഈ നാണം വളരുംതോറും കൂടിക്കൊണ്ടിരിക്കും. ഇത്തരത്തില്‍ നാണം കൂടുന്നത് കുട്ടികളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിലേയ്ക്ക് സ്വയം പ്രേരിപ്പിക്കുന്നു. കുട്ടികളിലെ അമിതമായിട്ടുള്ള Read More…

Crime

സ്കൂട്ടർ ഓടിക്കുന്നത് യൂണിഫോം ധരിച്ച സ്കൂൾ കുട്ടി, സൈബര്‍ലോകത്ത് വിമര്‍ശനത്തിന്റെ പെരുമഴ

പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ്. എന്നാല്‍ ഈ നിയമത്തിനെ കാറ്റില്‍ പറത്തിയുള്ള പല വീഡിയോകളും നമ്മള്‍ കാണാറുണ്ട് . അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും നിറയുന്നത്. സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോയിലെ സ്‌കൂട്ടര്‍ റൈഡര്‍. കാണുമ്പോള്‍ തന്നെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് വ്യക്തമാണ്. മുതിര്‍ന്നൊരാളെ പുറകിലിരുത്തിയാണ് യാത്ര.വീഡിയോ പങ്കുവച്ചിരിക്കുന്നത് എക്സ് പ്ലാറ്റ്ഫോമിലാണ്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പരാമര്‍ശിച്ചിട്ടില്ല. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ പുതിയ വാഹനമാകാനാണ് സാധ്യത. വളരെ Read More…

Health

നിങ്ങള്‍ക്ക് പ്രോട്ടീൻ ആവശ്യത്തിനു ലഭിക്കുന്നില്ലേ? ഈ ലക്ഷണങ്ങൾ പറയും

ശരീരത്തിലെ പല പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ് . കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായും എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉല്‍പാദത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രാധാന്യം അര്‍ഹിക്കുന്നു.തലമുടി, നഖങ്ങള്‍, ചര്‍മം ഇവയുടെ എല്ലാം ആരോഗ്യത്തിന് പ്രോട്ടീന്‍ വേണം. എന്നാല്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയാമോ? മസില്‍ മാസ് നിലനിര്‍ത്തുന്നതിനായി പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ലഭിച്ചില്ലെങ്കില്‍ ശരീരം പേശീകലകളെ വിഘടിപ്പിച്ചു തുടങ്ങും.ഇത് പിന്നീട് ബലക്കുറവിനും പേശിനഷ്ടത്തിനും കാരണമാകുന്നു.പടികള്‍ കയറാനും വസ്തുക്കള്‍ ഉയര്‍ത്താനുമൊക്കെ പ്രയാസം അനുഭവപ്പെട്ടേക്കാം. കലകളുടെ കേടുപാടുകള്‍ പരിഹരിക്കാനും പുതിയവയുടെ Read More…

Good News

141 വിമാനയാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് മൈത്രേയി, വിവരമറിഞ്ഞ് തരിച്ചിരുന്നുപോയ മാതാപിതാക്കള്‍

ഒക്ടോബര്‍ 12 ന് തിരുച്ചിറാപ്പള്ളിയില്‍ നിന്ന് 141 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന് സങ്കേതിക തകരാര്‍ നേരിട്ടു. തിരുച്ചിറപ്പള്ളിയില്‍ തിരികെ ഇറക്കാനായി ശ്രമിക്കുന്നതിന് മുമ്പ് ഇന്ധന ഭാരം കുറയ്ക്കാന്‍ വിമാനം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടതായി വന്നു. എന്നാല്‍ ഒരു അപകടവും ഇല്ലാതെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ്മാര്‍ക്ക് സാധിച്ചു. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ്മാരില്‍ ഒരാളായിരുന്നു മൈത്രേയി. സമൂഹ മാധ്യമങ്ങളും തമിഴ്നാട് ഗവര്‍ണറുമെല്ലാം ഒരുപോലെ പൈലറ്റ്മാരെ പ്രശംസിച്ചു. മകള്‍ പറത്തുന്ന വിമാനം സാങ്കേതിക തകരാര്‍ Read More…

Good News

വിവാഹം കഴിഞ്ഞ് 10വര്‍ഷമായപ്പോള്‍ കാഴ്ച നഷ്ടമായി, ഇന്ത്യയിലെ അന്ധയായ ആദ്യത്തെ പാചക യൂട്യൂബർ

സുന്ദരമായ ഈ ഭൂമിയെ കണ്ട് ആസ്വദിച്ചുകൊണ്ടിരുന്ന ഒരു നിമിഷത്തില്‍ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയെന്നത് വളരെ ദയനീയമായ അവസ്ഥയാണ്. പലരും തകര്‍ന്നുപോകും. എന്നാല്‍ അതില്‍ തോല്‍ക്കാന്‍ തയ്യാറാകാതെ അന്ധതയെ തോല്‍പ്പിച്ച ഒരു വ്യക്തി. ഈ പോരാളി മറ്റാരുമല്ല ബെംഗളൂരുകാരിയായ ഭൂമികയാണ്. വേറിട്ട രീതിയിലായിരുന്നു ഭൂമിക അന്ധതയെ നേരിട്ടത്. കുക്കിങ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്ചാ വെല്ലുവിളി നേരിടുന്ന സ്ത്രീകൂടിയാണ് ഭൂമിക. കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പാചക കലയിലൂടെയാണ് ഭൂമിക ജീവിതത്തിനെ തിരിച്ചുപിടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ Read More…

Oddly News

12000 വര്‍ഷം പഴക്കമുള്ള ‘ ഓള്‍ഡസ്റ്റ് ബ്രെഡ്’ മെനുവില്‍ ഉള്‍പ്പെടുത്തി ടര്‍ക്കിഷ് എയര്‍ലൈന്‍സ്

ഏറ്റവും അധികം രാജ്യങ്ങളിലേക്ക് പറക്കുന്ന എയര്‍ലൈനുകള്ളില്‍ ഒന്നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വിഭവം മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്കായി ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നതാവട്ടെ 12000 വര്‍ഷം പഴക്കമുള്ള വിഭവമാണ്. തുര്‍ക്കിയിലെ പുരാതന നഗരമായ അനറ്റോലിയയിലെ ഏറ്റവും പഴക്കം ചെന്ന ഇനങ്ങളായി കണക്കാക്കപ്പെടുന്ന ഐന്‍കോണ്‍ എമര്‍ ഗോതമ്പ് എന്നിവ കൊണ്ടാണ് പുതിയ തുടക്കം. എയര്‍ലൈന്‍സിന്റെ ഫൈ്ളറ്റ് സേവനത്തില്‍ ഇതാദ്യമാണ്. പാരമ്പര്യത്തിനെ അധുനികതയുമായി കോര്‍ത്തിണക്കുകയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. 2024 സെപ്തംബര്‍ 22ന് ഇസ്താംബുളില്‍ നിന്ന് Read More…

Travel

മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ യുവതികള്‍ക്ക് സഹായം! ‘ഒട്ടകസവാരി’യുമായി യൂബര്‍ എത്തി

ദുബായിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വേണമെങ്കില്‍ യുബറിന്റെ ഒട്ടകസവാരി നിങ്ങളെ തേടി ഏതു മരുഭൂമിയിലും എത്തും. സംഭവം സത്യമാണ്. ദുബായിലെ മരുഭൂമിയില്‍ കുടുങ്ങിയപ്പോയ രണ്ടുയുവതികള്‍ യൂബറിന്റെ ഒട്ടക സവാരി ബുക്ക് ചെയ്ത് രക്ഷപ്പെടുന്നതിന്റെ അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തങ്ങള്‍ വന്ന വാഹനം ബ്രേക്ക് ഡൗണായതിനെ തുടര്‍ന്നായിരുന്നു ഇരുവരും വരണ്ട മരുഭൂമിയില്‍ കുടുങ്ങിപ്പോയത്. എന്താണ് ഇനി പോംവഴിയെന്ന് ചിന്തിച്ച് ഇന്റര്‍നെറ്റില്‍ യുബറിന്റെ ആപ്പ് പരിശോധിച്ചപ്പോഴാണ് വിചിത്രമായ ഒട്ടക സവാരി ഓപ്ഷന്‍ കണ്ടെത്തിയത്. അത് Read More…