രണ്ട് വലിയ പാറക്കല്ലുകള്‍ക്ക് ഇടയില്‍ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിച്ച് കുടുങ്ങിപ്പോയ യുവതിയെ ഏഴു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ന്യൂ സൗത്ത് വെയില്‍സ് വൈന്‍ മേഖലയിലെ പ്രദേശമായ ഹണ്ടര്‍ വാലിയിലാണ് ഈ ഭയാനകമായ സംഭവം നടന്നത്.
പാറക്കെട്ടില്‍ നിന്ന് ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ യുവതി കാല്‍ വഴുതി മൂന്ന് മീറ്റര്‍ വിള്ളലിലൂടെ പാറകള്‍ക്കിടയില്‍ വീണ്ടു കുടുങ്ങുകയായിരുന്നു. യുവതിയുടെ സുഹൃത്തുക്കള്‍ ഒരു മണിക്കൂറിലധികം രക്ഷിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ അവര്‍ സഹായത്തിനായി ട്രിപ്പിള്‍ സീറോ വിളിക്കുകയായിരുന്നു. ആംബുലന്‍സുകള്‍ സ്ഥലത്തെത്തി, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കനത്ത പാറകള്‍ക്കിടയിലുള്ള വിള്ളലില്‍ യുവതി കുടുങ്ങിയതായി കണ്ടെത്തി. പാറകള്‍ നീക്കം ചെയ്യാന്‍ മറ്റൊരു പ്രത്യേക സംഘത്തെ നിയോഗിച്ചു.
രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമായിരുന്നു. തലകീഴായി കിടന്ന ഏഴ് മണിക്കൂര്‍ നീണ്ട ഓപ്പറേഷന് ശേഷമാണ് യുവതിയെ സുരക്ഷിതമായി പുറത്തെടുത്തത്. എന്നിരുന്നാലും യുവതിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഓസ്‌ട്രേലിയയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ‘വൈന്‍ കണ്‍ട്രി’ എന്നറിയപ്പെടുന്ന ഹണ്ടര്‍ വാലി. ഇതാകട്ടെ സിഡ്‌നിയുടെ വടക്ക് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
ഇത് 1800 കളുടെ തുടക്കം മുതലുള്ള ഏറെ പ്രശസ്തമായ സെമിലോണ്‍, ഷിറാസ് വൈനുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇവിടം. കുടുംബം നടത്തുന്ന ബോട്ടിക് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന നിരവധി വൈന്‍ ബ്രാന്‍ഡുകളും ഇവിടെയുണ്ട്. തോറോബ്രെഡ് കുതിരകള്‍ ഉള്‍പ്പെടെ മികച്ച റേസ് കുതിരകളെയും വളര്‍ത്തുന്നതും ഇവിടെയാണ്.