പാകിസ്താനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നേടിയ ഓസ്ട്രേലിയന്‍ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാന്‍ ഒരുങ്ങുന്നു. പാകിസ്ഥാനെതിരേ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ വാര്‍ണറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ ആഗ്രഹം നേരത്തേ വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ചത്തെ ടീം പ്രഖ്യാപിച്ചപ്പോള്‍ വാര്‍ണറെയും ഓസീസ് ഉള്‍പ്പെടുത്തി. ന്യൂ സൗത്ത് വെയില്‍സിലെ തന്റെ ഹോം ഗ്രൗണ്ടായ സിഡ്നിയില്‍ തന്റെ അവസാന ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം താരം നേരത്തേ പ്രകടിപ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിന് വേണ്ടി മാത്രമുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു കാലത്ത് ലോകമെമ്പാടുമുള്ള ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം പുലര്‍ത്തിയിരുന്ന മികച്ച ഓപ്പണറായിരുന്ന വാര്‍ണറുടെ ഇപ്പോഴത്തെ ഫോം അത്ര മികച്ചതല്ല.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി, വാര്‍ണറുടെ ടെസ്റ്റ് ശരാശരി ഇംഗ്ലണ്ടില്‍ 26.48 ഉം ഇന്ത്യയില്‍ 21.78 ഉം ആണ്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നേടിയ ഡബിള്‍ സെഞ്ച്വറിയായിരുന്നു വാര്‍ണര്‍ അവസാനം നേടിയത്. 2020 ജനുവരിക്ക് ശേഷമുള്ള ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. ഓസ്ട്രേലിയ ദീര്‍ഘകാലമായി ടീമിന് പുറത്തായിരുന്ന ലാന്‍സ് മോറിസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ സഹ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ഒഴിവാക്കി. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.