Oddly News

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പൂജാരി; 20 തസ്തികകള്‍ക്കായി വന്നത് 3000 അപേക്ഷകള്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹത്തായ തുറക്കലിനായി ഭക്തര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പൂജാരിമാരുടെ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പൂജാരി സ്ഥാനത്തേക്ക് വന്നിരിക്കുന്നത് 3000 അപേക്ഷ.

പൂജാരിമാരായുള്ള 20 തസ്തികകള്‍ക്ക് വേണ്ടി വന്നിരിക്കുന്നതാണ് 3000 അപേക്ഷകള്‍. ആറ് മാസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തിന് ശേഷം ഇവരെ രാമജന്മഭൂമി സമുച്ചയത്തിലെ വിവിധ തസ്തികകളില്‍ പൂജാരിമാരായി ഇവരെ നിയമിക്കും. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഒഴിവുകള്‍ പരസ്യപ്പെടുത്തിയിരുന്നു.

ഇതുവരെ 200 ഉദ്യോഗാര്‍ത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രക്രിയയും ഏറ്റെടുക്കുന്നതിന് മൂന്നംഗ അഭിമുഖ പാനല്‍ രൂപീകരിച്ചിട്ടുണ്ട്. വൃന്ദാവനിലെ ഹിന്ദു മതപ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയില്‍ നിന്നുള്ള രണ്ട് മഹാന്മാരായ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരടങ്ങുന്നതാണ് സമിതി.

അഭിമുഖത്തിനിടയില്‍ വ്യത്യസ്ത പൂജകളുടെ നടപടിക്രമങ്ങളെക്കുറിച്ച് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നു. അവയില്‍ ചിലത് ‘സന്ധ്യാ വന്ദന്‍’, അതിന്റെ നടപടിക്രമങ്ങളും മന്ത്രങ്ങളും, പ്രത്യേക മന്ത്രങ്ങള്‍, ശ്രീരാമനെ ആരാധിക്കുന്ന ‘കര്‍മ കാണ്ഡം’ തുടങ്ങിയവയും ഉള്‍പ്പെടുന്നു.

തിരഞ്ഞെടുക്കപ്പെട്ട 20 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉള്‍പ്പെടെ നിരവധി ഹൈന്ദവ സംഘടനകളുടെ ഓഫീസുകളുള്ള കര്‍സേവകപുരത്ത് നടക്കുന്ന ആറ് മാസ പരിശീലനത്തിലൂടെ കടന്നുപോകും. ഉന്നത ദര്‍ശകര്‍ തയ്യാറാക്കുന്ന മതപരമായ സിലബസ് അടിസ്ഥാനമാക്കിയാണ് പരിശീലനം.

പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും സൗജന്യമായിരിക്കും. ഇവര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡായി 2000 രൂപ വീതം നല്‍കും. തിരഞ്ഞെടുക്കപ്പെടാത്തവരും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഭാവിയില്‍ സൃഷ്ടിക്കുന്ന പുരോഹിതരുടെ തസ്തികയിലേക്ക് വിളിക്കും.