Celebrity

എന്റെ ‘മാത്തറം’ അമ്മ, പക്ഷേ വയസ്സാകുമ്പോ സംഭവം മാറും; അടി കൂടുന്ന മക്കളുടെ വീഡിയോയുമായി അശ്വതി

അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മക്കളായ പത്മയുടേയും കമലയുടെയും രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്.

അശ്വതി തന്റ മാത്രം അമ്മയാണെന്നുള്ള തര്‍ക്കത്തിലാണ് മക്കള്‍. ഇരുവരും അമ്മ തന്റേത് മാത്രമാണെന്ന് പറഞ്ഞു കൊണ്ടാണ് വഴക്കിടുന്നത്. എന്നാല്‍ പ്രായമാകുമ്പോള്‍ ഈ സംഭവം മാറുമെന്നാണ് അശ്വതി കുറിയ്ക്കുന്നത്. ” ദിവസം രണ്ട് നേരം ഇത് പറഞ്ഞ് അലമ്പുണ്ടാക്കിയില്ലെങ്കില്‍ രണ്ടിനും ഒരു സുഖമുണ്ടാവില്ല. പത്മയ്ക്ക് ഇതൊരു കളി ആണെങ്കിലും ചെറിയവള്‍ ചിലപ്പോ സീരിയസ് ആവും, കണ്ണീര്‍ പുഴ ഒക്കെ ഒഴുകും. എന്റെ ‘മാത്തറം’ അമ്മ എന്ന് പറയും. പക്ഷേ നമ്മക്ക് വയസ്സാകുമ്പോ സംഭവം മാറും, നിന്റെം കൂടെ അമ്മ അല്ലേ, നീ നോക്ക് എന്നായേക്കും ??
ആ പ്രായത്തില്‍ എങ്ങനെ ലവളുമാരെ ഡിപെന്‍ഡ് ചെയ്യാതെ ജീവിക്കാം എന്നതില്‍ ഇപ്പോഴേ ഇന്‍വെസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി ” – അശ്വതി കുറിയ്ക്കുന്നു.

അവതാരകയായിട്ടാണ് മലയാളികള്‍ അശ്വതിയെ പരിചയപ്പെടുന്നത്. പിന്നീട് അഭിനേത്രിയായും അശ്വതി കയ്യടി നേടി. എഴുത്തുകാരി എന്ന നിലയിലും അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അശ്വതി. താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

https://www.instagram.com/p/C4XRByFhM4I/