Movie News

പണി പാളുമോയെന്ന് പേടിച്ചു… തീപ്പൊരി ബെന്നിയിലെ ഫയര്‍ ഡാന്‍സ് അനുഭവത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍

വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും’ വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്ന് എഴുത്തും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ” തീപ്പൊരി ബെന്നി ”. ജഗദീഷ്, അര്‍ജുന്‍ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അര്‍ജുന്‍ അശോകന്റെ ഫയര്‍ ഡാന്‍സ് ചിത്രത്തിന്റെ ടീസറിലൂടെ പുറത്ത് വന്നിരുന്നു. ആദ്യമായി ഫയര്‍ ഡാന്‍സ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് അര്‍ജുന്‍ അശോകന്‍. തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ പങ്കുവെച്ചത്.

” ഫയര്‍ഡാന്‍സ് ചെയ്തപ്പോള്‍ ചെറിയൊരു പോയിന്റ് മാത്രം കൈയ്യൊന്ന് പൊള്ളി. അല്ലാണ്ട് വേറെ പ്രശ്‌നമൊന്നും ഉണ്ടായില്ല. അവര്‍ പ്രോപ്പറായിട്ട് തന്നെ അവര്‍ കെയര്‍ ചെയ്ത് ചെയ്തു തന്നു. ഡ്യൂപ്പിനെ വെച്ച് അത് ചെയ്യാന്‍ പറ്റില്ല. കാരണം അവര്‍ക്കാ ഫ്രെയ്മില്‍ മനസിലാകുമല്ലോ, ഒന്നര ദിവസം കൊണ്ട് പഠിച്ചാണ് അത് ചെയ്തത്. ചെറുപ്പത്തില്‍ കലാഭവന്‍ മണിച്ചേട്ടന്‍ സ്റ്റേജിലൊക്കെ ഇത് ചെയ്യുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ആ സമയത്തൊക്കെ വെറുതെ തമാശയ്ക്ക് നമ്മള്‍ ഇങ്ങനെ വെള്ളം എടുത്തിട്ടൊക്കെ ചെയ്യുമായിരുന്നു. അപ്പൊ അതൊക്കെ നമുക്ക് അറിയാം പക്ഷേ ഈ മണ്ണെണ്ണ ഒഴിച്ച് ചെയ്യുമ്പോള്‍ വെറെ വ്യത്യാസമുണ്ട്. അപ്പൊ എനിക്ക് ഭയങ്കര പേടിയായിരുന്നു. ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട് ഇത് ചെയ്യണോയെന്ന് കൊറേ വട്ടം ചോദിച്ചു നോക്കി. പക്ഷേ രാജേഷേട്ടനും ജോജിച്ചേട്ടനും നിര്‍ബന്ധമായിരുന്നു ഞാന്‍ തന്നെ ചെയ്യണം. ചെയ്താല്‍ നന്നായിരിയ്ക്കുമെന്ന് പറഞ്ഞു.

അപ്പോള്‍ ഞാനും ആലോചിച്ചു. ഇപ്പോള്‍ സിനിമയിലൂടെയല്ലേ നമുക്ക് ഓരോ കാര്യങ്ങള്‍ പഠിക്കാനും പറ്റൂ. പിന്നെ പഠിച്ചിരിയ്ക്കട്ടേ, എടയ്ക്ക് വല്ല സ്റ്റേജ് ഷോസിലും ചെയ്യാലോ എന്നുള്ള രീതിയില്‍ ഞാനും പഠിച്ചു. പക്ഷേ…ഭയങ്കര രസമായിരുന്നു ചെയ്യാന്‍. എനിക്ക് പേടി എന്നു വെച്ചാല്‍ തീ ഊതുമ്പോള്‍ ചൂടെടുത്ത് പൊള്ളുമോയെന്നായിരുന്നു. പക്ഷേ, നമ്മള്‍ ചെയ്യുമ്പോള്‍ നമുക്ക് ചൂടെടുക്കയില്ല. ചുറ്റുമുള്ള ആള്‍ക്കാര്‍ക്കാണ് ആ ചൂട് കിട്ടുന്നത്. അപ്പൊ അത് ഞാന്‍ രക്ഷപ്പെട്ടു. ഹാപ്പി ആയി. രണ്ടാമത്തേത് ഇങ്ങനെ ഒരയ്ക്കാനൊക്കെ പറഞ്ഞപ്പോള്‍ ഒരു പീസ് വീണു പോയി കൈയ്യില്‍ അങ്ങനെ ചെറിയൊരു ഭാഗം പൊള്ളി. പിന്നെ അതിന് ശേഷം എനിക്ക് ടെന്‍ഷന്‍ ആയി. ഇനി എന്തെങ്കിലും പറ്റിയാല്‍ പണി പാളുമോയെന്ന്. പക്ഷേ കുഴപ്പം ഒന്നും ഉണ്ടായില്ല. പിന്നെ ആവേശം കേറി ചെയ്യാനായിട്ട്.” -അര്‍ജുന്‍ അശോകന്‍ പറയുന്നു.