ജിമ്മില്‍ പോയതിന് ശേഷം കുളിക്കാറുണ്ടോ നിങ്ങള്‍? വ്യായാമം കഴിഞ്ഞാല്‍ ഉടനെ തന്നെ കുളിക്കുന്നവരാണ് ചിലര്‍. ജിമ്മില്‍ പോയി വന്നാല്‍ ഉടനെ കുളിക്കുന്നതിന് ഗുണങ്ങള്‍ അധികമാണ്.
ഫുള്‍ബോഡി വര്‍ക്ക്ഔട്ടിന് ശേഷം കുളിച്ചാല്‍ ശരീരം വേഗത്തില്‍ പൂര്‍വസ്ഥിതിയിലേക്കെത്താന്‍ സാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ പേശികളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും വേദന ഉണ്ടാകുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ മാറ്റാനും പേശികളെ ശാന്തമാക്കാനും വര്‍ക്കൗട്ടിന് ശേഷമുള്ള കുളി സഹായിക്കുന്നു.
വൃത്തിയുടെ ഒരു ഭാഗമാണ് കുളി. വ്യായാമം ചെയ്ത് കഴിയുമ്പോള്‍ നമ്മള്‍ നന്നായി വിയര്‍ക്കും. ശരീരത്തിലെ വിയര്‍പ്പ് നീക്കം ചെയ്യുന്നതിനുംചര്‍മ്മ രോഗങ്ങള്‍ വരാതിരിക്കാനും വ്യായാമശേഷമുള്ള കുളി സഹായിക്കും. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ശരീരം അമിതമായി ചൂടാകുന്നു. ഇത് നോര്‍മല്‍ ആക്കാനും കുളിക്കുന്നത് നല്ലതാണ്. നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. അണുബാധ ഉണ്ടാകാതെയിരിക്കാനും കുളി സഹായിക്കും.
ചൂടുവെള്ളത്തിലാണ് വ്യായാമത്തിന് ശേഷം കുളിക്കുന്നതെങ്കില്‍ ഗുണവും ദോഷവുമുണ്ട്. പേശികളുടെയും സന്ധികളുടെയും വേദന അകറ്റുന്നു. പേശികള്‍ക്ക് ആവശ്യത്തിനുള്ള ഓക്സിജന്‍ എത്തിക്കാനു രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചൂടുവെള്ളത്തില്‍ കുളിക്കുന്നതിലൂടെ സഹായകമാകും. വ്യായാമം ചെയ്യുന്നതിന് ശേഷം ശരീരത്തിലെ വീക്കം കുറയ്ക്കാനായി ചൂടുവെള്ളം നല്ലതല്ല. ശരീരം നല്ലപോലെ ഡീഹൈഡ്രേറ്റ് ആക്കി എടുക്കുകയും ചിലപ്പോള്‍ ഹൃദ്രോഗമുള്ളവര്‍ക്ക് പല ബുദ്ധിമുട്ടുകളുണ്ടാകാനും ചൂടുവെള്ളത്തിലെ കുളി കാരണമാകും.
വ്യായാമത്തിന് ശേഷം ഐസ് ബാത്ത് എടുക്കുന്നത് നല്ലതായിരിക്കും. വ്യായാമം ചെയ്തതിന് ശേഷമുള്ള വേദനകുറയാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തയോട്ടം സ്വാഭാവികമാക്കാനും ഇത് സഹായിക്കും. കൂടാതെ പരുക്കുകളും വേദനയും അകറ്റാനും ഐസ് ബാത്ത് നല്ലതാണ്.