Healthy Food

വെറുംവയറ്റില്‍ ഇതൊക്കെ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം

ഒരു ദിവസത്തെ പ്രധാന ആഹാരമാണ് പ്രഭാതത്തിലെ ഭക്ഷണം. ആ ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ രാവിലെ ആഹാരം കഴിക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ എല്ലാ വിഭവങ്ങളും പ്രഭാതത്തില്‍ കഴിക്കുന്നത് നല്ലതല്ല. അതും വെറും വയറ്റില്‍. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം.

വിറ്റമിന്‍ സി ധാരളമായിയുള്ള സിട്രസ് പഴങ്ങള്‍ , ഓറഞ്ച്, ഗ്രേപ്പ്, മുതലയവ. ഇത് വയറിന് അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ചിലരില്‍ ദഹനപ്രശ്നത്തിനും കാരണമാകുന്നുണ്ട്. കാപ്പിയാണ് രണ്ടാമത്തെത്. ദഹന പ്രശനങ്ങള്‍ , നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. മസാലകള്‍ നിറഞ്ഞ ഭക്ഷണമാണ് മൂന്നാമത്തെത്. വെറും വയറ്റില്‍ എരിവ് അധികമില്ലാത്ത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

സോഡയും കാര്‍ബോണേറ്റഡ് ഡ്രിങ്ക്സുമാണ് മറ്റൊരു വിഭാഗം. പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കും. പേസ്ട്രികള്‍ പഞ്ചസാര കൂടുതലായി അടങ്ങിയവയാണ് മറ്റൊരു വിഭാഗം വളരെ പെട്ടെന്ന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്ന് മാത്രമല്ല, ക്ഷിണം തോന്നിപ്പിക്കുകയും ചെയ്യും.