Healthy Food

ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ചില ആസുഖങ്ങള്‍ക്ക് നമ്മള്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത്, ഭക്ഷണക്രമീകരണത്തില്‍ ചില നിയന്ത്രണങ്ങളും വേണം. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് അറിയാം….

  • സിട്രസ് അംശമുള്ള പഴങ്ങള്‍ – നാരങ്ങ, ഓറഞ്ച്, തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ആന്റി ബയോട്ടിക് പ്രവര്‍ത്തനത്തെ തടയുന്നു.
  • പാല്‍ ഉല്‍പ്പന്നങ്ങള്‍ – പാലുല്‍പ്പന്നങ്ങളിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റി ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച് ആരോഗ്യത്തിന് കോട്ടം വരുത്തുന്നു. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്.
  • മദ്യം – ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നവര്‍ അതോടൊപ്പം മദ്യം കഴിക്കുന്നത് തലകറക്കം, വയറുവേദന എന്നിവയുണ്ടാക്കാന്‍ സാധ്യതയുണ്ട്.
  • ഇരുമ്പ് അടങ്ങിയ ആഹാരം – ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോള്‍, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നു മണിക്കൂര്‍ ആക്കുകയോ വേണം. ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്, ഇല വര്‍ഗങ്ങള്‍, നട്സ്, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കാം.