ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ മതിവരുവോളം ഉറങ്ങാന്‍ നിങ്ങളുടെ വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗമുണ്ട്, ഇത് പ്രയോഗിച്ചാല്‍ മാത്രം മതി.
പല കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് നിങ്ങളെ അലട്ടാം. ജോലിയുടെ സമ്മര്‍ദം, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന മരുന്നുകള്‍ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ചില മരുന്നുകള്‍ കഴിച്ചാല്‍ മയക്കം വരുമെങ്കിലും അതുറക്കത്തെ സഹായിക്കുന്നതായിരിക്കില്ല.
നേന്ത്രപ്പഴമാണ് നിങ്ങളെ മതിയാകുവോളം ഉറങ്ങാന്‍ സഹായിക്കുന്നത്. നേന്ത്രപ്പഴമിട്ട് തിളപ്പിച്ച വെള്ളം ഉറങ്ങും മുമ്പ് ഒരു ഗ്ലാസ് കഴിക്കുകയാണെങ്കില്‍ ഉറക്കത്തിലെ തടസ്സമെല്ലാം മാറും. പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തിന്റെ തൊലി അത്യുത്തമമാണ്. മഗ്നീഷ്യം ഉറക്കത്തിലെ തടസ്സങ്ങള്‍ അപ്പാടെ ഇല്ലാതാക്കും. മഗ്നീഷ്യവും പൊട്ടാസ്യവും ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍, പേശികള്‍ അയയുകയും ഉറക്കം സുഖകരമാവുകയും ചെയ്യും.
ബനാന ടീ തയ്യാറാക്കാനുപയോഗിക്കുന്ന നേന്ത്രപ്പഴം പൂര്‍ണമായും ജൈവരീതിയില്‍ ഉദ്പാദിപ്പിച്ചവയാണെന്ന് ഉറപ്പാക്കണം. കീടനാശിനിയുടെയും മറ്റും സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. വൃത്തിയായി കഴുകിയ ശേഷം പഴത്തിന്റെ രണ്ടറ്റവും മുറിച്ചശേഷം തൊലി പൊളിച്ച് വെള്ളത്തിലിടുക. പത്ത് മിനിറ്റോളം തിളപ്പിച്ച ശേഷം ആ വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഈ വെള്ളം കുടിക്കാം. വേവിച്ച പഴവും തൊലിയും കഴിക്കുകയും ചെയ്യാം.