Healthy Food

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശക്കാറുണ്ടോ ? ആ സമയത്ത് എന്തൊക്കെ കഴിയ്ക്കാം ?

പലര്‍ക്കും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള പ്രശ്നമാണ് വിശപ്പ്. അത്താഴം കഴിച്ചു കഴിഞ്ഞും പലരേയും ഇത്തരത്തില്‍ വിശപ്പ് കുഴപ്പത്തിലാക്കാറുണ്ട്. അത്താഴം കഴിച്ചതിന് ശേഷവും ഇത്തരം വിശപ്പുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. നേരത്തെ അത്താഴം കഴിക്കുന്നത്, വൈകുന്നേരങ്ങളില്‍ വലിയ രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വിശപ്പിന് കാരണമാകാറുണ്ട്. ഈ സമയം എന്തെങ്കിലും ചെറിയ രീതിയില്‍ കഴിയ്ക്കേണ്ടതും ആരോഗ്യത്തിന് നല്ലതാണ്. ഈ സമയം ആരോഗ്യകരമായ സ്നാകുകള്‍ കഴിക്കുന്നതായിരിയ്ക്കും ഏറെ ഉത്തമം.

  • മിക്സഡ് നട്സ് – ആരോഗ്യത്തിന് വളരെ നല്ലതാണ് നട്സ്. ആരോഗ്യകരമായ കൊഴുപ്പിന്റെയും പ്രോട്ടീനുകളുടെയും ഉറവിടമാണ് നട്സ്. മാത്രമല്ല പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത് നട്സ്. മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുള്‍പ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുള്ളതുമാണ്.
  • ആപ്പിളും പീനട്ട് ബട്ടറും – ഏറെ ആരോഗ്യകരമായ ഭക്ഷണമാണിത്. ആപ്പിളും പീനട്ട് ബട്ടറും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ചെറിയ കഷണങ്ങളാക്കിയ ആപ്പിളിലിലേക്ക് പീനട്ട് ബട്ടര്‍ തേച്ചാല്‍ ആരോഗ്യകരമായ സ്നാക് റെഡിയായി. ധാരാളം ഫൈബറും വൈറ്റമിനുകളും ഉള്ളതാണ് ആപ്പിള്‍. കൂടാതെ വൈറ്റമിന്‍ സിയും ആപ്പിളിലുണ്ട്. പീനട്ട് ബട്ടറും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുകളും അടങ്ങിയതാണ് പീനട്ട് ബട്ടര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നല്ലതാണ് പീനട്ട് ബട്ടര്‍. മാത്രമല്ല ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും ഇത് സഹായിക്കും.
  • ഡാര്‍ക് ചോക്ലേറ്റ്സും ബദാമും – ഏറെ ആരോഗ്യകരമായ സ്നാക്സാണിത്. ഡാര്‍ക് ചോക്ലേറ്റ്സും ബദാമുമൊക്കെ സ്നാക്സായി കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു പിടി ബദാമിനൊപ്പം കുറച്ച് കറുത്ത ചോക്ലേറ്റ് കഷണങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ലേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ബദാം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും നല്‍കുന്നു. ഇത് സംതൃപ്തിയ്ക്കും മൊത്തത്തിലുള്ള പോഷക ഉപഭോഗത്തിനും കാരണമാകുന്നു.
  • ഗ്രീക്ക് യോഗര്‍ട്ടും ബെറീസും – പഴങ്ങളില്‍ ഏറ്റവും മികച്ചതാണ് ബെറീസ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബെറീസ്. ഗ്രീക്ക് യോര്‍ട്ടിനൊപ്പം ബെറീസ് ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രോട്ടീനുകള്‍ ധാരാളമായി അടങ്ങിയതാണ് ഗ്രീക്ക് യോഗര്‍ട്ട്. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ ഗ്രീക്ക് യോഗര്‍ട്ട് നല്ലതാണ്. അതുപോലെ വൈറ്റമിനുകളും ഫൈബറും അടങ്ങിയ ബെറീസ് കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും നല്ലതാണ്. ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കും നല്ലതാണ് ബെറീസ്.