Healthy Food

വയറ് നിറയെയാണോ ചോറ് കഴിക്കേണ്ടത്? നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമാണോ കഴിക്കുന്നത്?

കേരളത്തിന്റെ ഭക്ഷണശീലത്തില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍. എന്തുകഴിക്കണം, എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്ന കാര്യങ്ങളിലൊക്കെ നമുക്ക് നമ്മുടേതായ ഭക്ഷണ ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ അതില്‍ പുത്തന്‍ ട്രെന്റുകള്‍ കടന്നുവന്നപ്പോള്‍ പലതും പ്രശ്നമായി. പ്രാതലായി നമ്മള്‍ കഴിക്കുന്ന പുട്ടും കടലയും, അപ്പവും കറിയും, ദോശയു സാമ്പാറും തുടങ്ങിയവയെല്ലാം സമീകൃത ഭക്ഷണത്തിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവയുടെ അളവും മറ്റും സമീകൃതമാകാന്‍ ശ്രദ്ധിക്കണം.

ശരീരപ്രകൃതം ജോലി എന്നിവയൊക്കെ കണക്കാക്കിവേണം എത്രത്തോളം ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാന്‍. പണ്ട് പാടത്തും പറമ്പിലും നന്നായി അദ്ധ്വാനിച്ചിരുന്ന മലയാളി ചോറും, മരച്ചീനിയുമൊക്കെ നന്നായി കഴിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓഫീസില്‍ കമ്പ്യൂട്ടറനു മുന്നില്‍ ജോലിചെയ്യുന്നവരവണ് ഏറെയും. ശാരീരിക അദ്ധ്വാനം വളരെ കുറവാണ്. അതുകൊണ്ട് അരിയാഹാരത്തിന്റെ അളവ് നിര്‍ബന്ധമായു കുറയ്ക്കണം. ഉച്ചക്ക് നന്നായി ചോറ് കഴിക്കുക. അതിനു ശേഷം അല്‍പ്പം മധുരം കഴിക്കുക, പിന്നെയൊന്നു മയങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ശരീരത്തിന് അത്ര നല്ലതല്ല എന്ന് അറിയുക.

ഫാറ്റ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ എല്ലാം കൃത്യമായി ബാലന്‍സ് ചെയ്തു കഴിക്കുന്നതിനെയാണ് സമീകൃത ആഹാരം എന്ന് പറയുന്നത്.
മില്ലറ്റുകള്‍ (ചെറുധാന്യങ്ങള്‍) ഉപയോഗിക്കുക, അന്നജത്തോടൊപ്പം പ്രോട്ടീനും (മാംസ്യം) കൂടി കഴിക്കേണ്ടതുണ്ട്. പ്രോട്ടീന്‍ നിര്‍മിച്ചിരിക്കുന്നത് അമിനോ ആസിഡുകള്‍ കൊണ്ടാണ്. 20 അമിനോആസിഡുകള്‍ മാത്രമേ ലോകത്തുള്ളൂ. ചിലത് നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്നു. 9 എണ്ണം പുറത്ത് നിന്ന് ഭക്ഷണത്തില്‍നിന്നാണ് കിട്ടേണ്ടത്. ശരീരത്തിനു വേണ്ട എല്ലാ അമിനോ ആസിഡുകളും പാല്‍, മുട്ട, ഇറച്ചി, മീന്‍ എന്നിവയിലുണ്ട്. എന്നാല്‍ വെജിറ്റേറിയന്‍ പ്രോട്ടീനുകളായ പരിപ്പ്, കടല, ഛന്ന വര്‍ഗത്തില്‍ പെട്ടിട്ടുള്ളവയില്‍ ചില അമിനോ ആസിഡുകളുടെ കുറവ് കാണാന്നുണ്ട്.

ഭക്ഷണം കഴിക്കുമ്പോൾ ബാലൻസ്ഡ് ഡയറ്റ് ആകുന്നതാണ് ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലീ രോഗങ്ങളെ കഅറ്റ നിര്‍ത്താനും നല്ലത്.