ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡെസര്‍ട്ടുകളുമൊക്കെ മാറ്റി നിര്‍ത്തണം. ആരോഗ്യകരമാണെന്നു കരുതുന്ന പലതും അത്ര നല്ലതല്ലെന്നതാണ് സത്യം. ഫിറ്റ്നസ് നോക്കുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….
- സംസ്‌കരിച്ച ധാന്യങ്ങള്‍ – ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ തവിടുകളയാത്ത അരിയും മുഴുധാന്യങ്ങളും നല്ലതാണ്. വൈറ്റ് റൈസ്, വൈറ്റ് പാസ്ത എന്നിവയോട് കൂട്ട് വേണ്ട.
- പഴച്ചാറുകള്‍ – പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകള്‍ ഗുണത്തെക്കാള്‍ ദോഷമായിരിക്കും ചെയ്യുക. ശരീര ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജ്യൂസ് കുടിക്കുന്നതിനു പകരം പഴങ്ങള്‍ ശീലമാക്കുന്നതാണ് അഭികാമ്യം
- സംസ്‌കരിച്ച ഇറച്ചി – പ്രോസസ്ഡ് മീറ്റില്‍ സോഡിയവും പൊണ്ണത്തടിക്കു കാരണമാകുന്ന രാസവസ്തുക്കളുമുള്ളതിനാല്‍ സംസ്‌കരിച്ച ഇറച്ചി വ്യായാമത്തിന്റെ ഗുണമില്ലാതാക്കും.
- ബേക്ക് ചെയ്ത ഭക്ഷണം – പായ്ക്കറ്റ് ഫുഡുകളും കേക്കും പൂര്‍ണമായും ഒഴിവാക്കണം.
- ഡയറ്റ് സോഡ – പൊതുവെ കാലറി കുറവാണെങ്കിലും പഞ്ചസാരയുടെ അളവ് ഡയറ്റ് സോഡയില്‍ നിര്‍ണ്ണായകമാണ്. ഫ്രക്ടോസ് കൂടുതലുള്ള കോണ്‍സിറപ്പുകളും മറ്റേതെങ്കിലും കൃത്രിമ മധുരങ്ങളും ഡയറ്റ് സോഡ അടങ്ങിയിട്ടുണ്ടെങ്കില്‍ സാധാര മധുരപാനീയം കുടിക്കുന്നതിന്റെ ഗുണമേ ലഭിക്കുകയൂള്ളൂ.
- മധുരധാന്യങ്ങള്‍ – മധുരം ചേര്‍ത്ത ധാന്യങ്ങളും ചോക്കോ ഫില്‍ഡ് പഫ്സും തുടങ്ങിയ പ്രഭാതഭക്ഷണങ്ങളെക്കാളും നാരുകള്‍ കൂടുതല്‍ അടങ്ങിയ ഓട്സ് പ്രഭാതഭക്ഷണമാക്കാവുന്നതാണ് അഭികാമ്യം
- തൈര് – തൈര് പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്
- സാലഡ് ഡ്രസിങ് – പാക്കറ്റുകളില്‍ ലഭിക്കുന്ന സാലഡ് ഡ്രസിങ്ങിനു പകരം ആപ്പിള്‍ സിഡര്‍ വിനഗര്‍, എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍, ഉപ്പ്, കരുമുളക്, ചതച്ച വെളുത്തുള്ളി ഇവയിലേതെങ്കിലും ഉപയോഗിക്കുക.
- മദ്യം – മദ്യപാനം ആരോഗ്യത്തിനു ഹാനിക്കരമെന്ന് അറിയാമെങ്കിലും ഗ്ലാസ് കാണുമ്പോള്‍ നിരസിക്കാനാവാത്തവര്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ വലിയ പുരോഗതി നേടാനിയില്ലത്രെ. മദ്യം അമിതമായി കഴിക്കുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കാനും ഒപ്പം കഴിക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണം തടി കൂടാന്‍ സഹായിക്കും.