Health

നായയോടൊപ്പം നടക്കാനിറങ്ങുന്നവരാണോ നിങ്ങള്‍? ലഭിക്കും ചില ആരോഗ്യ ഗുണങ്ങള്‍

രാവിലെത്തെയോ വൈകുന്നേരത്തെയോ പതിവു നടത്തം ചിലരെങ്കിലൂം അവരുടെ പ്രിയപ്പെട്ട നായയ്ക്കൊപ്പമാക്കിയിട്ടുണ്ട്. പാശ്ചാത്യരുടെ ഈ രീതി നമ്മുടെ നാട്ടിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യ ഗുണങ്ങളുണ്ടോ? നായ്ക്കളുടെ കൂടെ നടക്കുന്നത് മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ക്ക് വളരെയധികം ആരോഗ്യവും ഉന്മേഷവും നല്‍കുന്നു.

നിങ്ങളുടെ നായയ്ക്കൊപ്പമുള്ള പതിവ് നടത്തം ശാരീരിക ക്ഷമത, സാമൂഹിക ഇടപഴകല്‍, ജീവിതശൈലി എന്നിവ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കും നിങ്ങളുടെ വളര്‍ത്തുമൃഗത്തിനുമിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കപ്പെടും. മാത്രമല്ല ഇത് പ്രകൃതിയുമായി ഇടപഴകാനും പുതിയ ചുറ്റുപാടുകള്‍ നീരീക്ഷിക്കാനും അവസരമൊരുക്കുന്നു. നിങ്ങള്‍ ഒരു പാര്‍ക്കിലൂടെ നടക്കുകയാണെങ്കിലും നഗര തെരുവുകളില്‍ സഞ്ചരിക്കുകയാണെങ്കിലും ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകതന്നെ ചെയ്യും. .

ശാരീരിക നേട്ടങ്ങള്‍:

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: പതിവ് നടത്തം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

വെയ്റ്റ് മാനേജ്‌മെന്റ്: നിങ്ങള്‍ നായയോടൊപ്പം നടക്കുന്നത് കലോറി സന്തുലിതമാക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു: നടക്കുന്നതിലൂടെ പേശികളെ ശക്തിപ്പെടുത്താനും ബാലന്‍സ് മെച്ചപ്പെടുത്താനും കഴിയും.

ആക്ടിവിറ്റി ലെവലുകള്‍ വര്‍ദ്ധിപ്പിക്കുന്നു: നായ്ക്കളുള്ള ആളുകള്‍ ശാരീരികമായി സജീവമായിരിക്കും, ഇത് ദൈനംദിന വ്യായാമങ്ങള്‍ക്ക് സഹായകമാകുന്നു .

ആരോഗ്യം മെച്ചപ്പെടുത്തുന്നു: ക്രമമായ ശരീരചലനം സന്ധികളെ വഴക്കമുള്ളതാക്കുകയും കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഇത് പ്രയോജനകരമാണ്.

മാനസികവും വൈകാരികവുമായ നേട്ടങ്ങള്‍

പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നു: നായയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും വെളിയില്‍ നടക്കുന്നതും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.

സന്തോഷം വര്‍ദ്ധിപ്പിക്കുന്നു: ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നു, ഒപ്പം നായയുടെ കൂട്ടുകെട്ട് സന്തോഷവും സംതൃപ്തിയും വളര്‍ത്തുന്നു.

മൈന്‍ഡ്ഫുള്‍നെസ് പ്രോത്സാഹിപ്പിക്കുന്നു: നായയുടെ കൂടെ നടക്കുന്നത് ഓരോ നിമിഷവും ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രകൃതിയെ ആസ്വദിക്കാനും ആളുകളെ സഹായിക്കുന്നു.

ഉറക്കം മെച്ചപ്പെടുത്തുന്നു: നടത്തം പോലെയുള്ള പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായകമാകും.

സാമൂഹികമായ നേട്ടങ്ങള്‍: സാമൂഹിക ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്നു. നായയുമായി നടക്കുമ്പോള്‍ പലപ്പോഴും മറ്റ് നായ ഉടമകളുമായോ അയല്‍ക്കാരുമായോ ഒരു ബന്ധം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്നു.

ദിനചര്യയും ഉത്തരവാദിത്തവും ഉണ്ടാക്കുന്നു: ഇത് ദൈനംദിനചര്യയാകുന്നു എന്നതിനൊപ്പം ഉത്തരവാദിത്വവും ലക്ഷ്യവും നല്‍കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു: പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുന്നു: നടത്തം, പ്രത്യേകിച്ച് പ്രകൃതിയില്‍, സൃഷ്ടിപരമായ ചിന്തയ്ക്കും പ്രശ്‌നപരിഹാരത്തിനും പ്രചോദനം നല്‍കും.

പ്രയോജനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ വഴികള്‍ തിരഞ്ഞെടുക്കാം

നടക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുക: വ്യത്യസ്ത പ്രദേശങ്ങളില്‍ നടക്കുന്നത് നിങ്ങളിലും നിങ്ങളുടെ നായയിലും മാനസിക സന്തോഷം നല്‍കുന്നു .