നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ?
പക്ഷികളെപ്പോലെ നമുക്കും ചിറകുകള് ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ?
അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ലഗേജ് സ്ഥലത്തെ ചൊല്ലിയാണ് യാത്രക്കാര്‍ അടി ഉണ്ടാക്കുന്നത്.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യേറ്റത്തിലേക്ക് മാറുന്പോള്‍ ഇരുവരേയും ആളുകള്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.
യാത്രക്കാരില്‍ ഒരാളുടെ കുടുംബാംഗമായി തോന്നുന്ന വിമാനത്തിലെ ഒരു സ്ത്രീ, വഴക്ക് അവസാനിപ്പിച്ച് രണ്ടുപേരും ഇരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത് കാണാം. ബഹളം ഉണ്ടാക്കുന്ന മറ്റ് യാത്രക്കാരനോട് അവള് ക്ഷമാപണം നടത്തുന്നതും വീഡിയോയില്‍ കാണാന്‍ പറ്റും.