Lifestyle

മുഖത്തെ ബ്ലാക്ക് ഹെഡ്സ് പ്രശ്നമാണോ? പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ട്

ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാലും ചില പ്രശ്നങ്ങള്‍ നമ്മള്‍ എത്ര ശ്രമിച്ചാലും വിട്ടു പോകില്ല. കൃത്യമായി ചര്‍മ സംരക്ഷണം നടന്നില്ലെങ്കില്‍ പലരുടെയും മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ബ്ലാക് ഹെഡ്സ് . ഇത് അധികമായി കാണപ്പെടുന്നത് മുക്കിലാണ്. ബ്ലാക്ക് ഹെഡ്സ് ഞെക്കി കളയാനായി നോക്കാല്‍ ചര്‍മത്തിന്റെ അടിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള സാധ്യത അധികമാണ്. ചര്‍മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ ബാക്കി വന്ന കുറച്ച് ചോറുമാത്രം മതി. ഇതിന് എന്തൊക്കെ വേണമെന്ന് നോക്കാം.

കലകള്‍ ഇല്ലാത്ത നല്ല ഗ്ലാസ് ക്ലിയര്‍ ആയിട്ടുള്ള ചര്‍മമാണ് കൊറിയക്കാരുടേത്. അവര്‍ സൗന്ദര്യ സംരക്ഷണത്തിനായി അരിയും ചോറുമൊക്കെയാണ് ഉപയോഗിക്കുന്നത്.

ഇതിന് പുറമേ തൈര് ഉപയോഗിച്ചാല്‍ നിങ്ങളുടെ നിര്‍ജ്ജീവ ചര്‍മത്തെ പുറം തള്ളനായി സഹായിക്കുന്നു. ഇത് ചര്‍മത്തെ മിനുസമാര്‍ന്നതാക്കാനും സഹായിക്കുന്നു. കൂടാതെ തൈരിലെ ആവശ്യ കൊഴുപ്പുകള്‍, പ്രോട്ടീന്‍ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ചര്‍മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

തേനും സൗന്ദര്യ സംരക്ഷണത്തിന് ബെസ്റ്റാണ്. ചര്‍മത്തിന് ആവശ്യമായ ഈര്‍പ്പം നല്‍കാനും ചില ചര്‍മരോഗങ്ങള്‍ ഭേദമാക്കാനും ഇത് ഗുണകരമാണ്. മുഖക്കുരു ഭേദമാക്കാനും പൊള്ളലേറ്റ ചര്‍മത്തിനെ ചികിത്സിക്കാനും തേനിന് സാധിക്കും.

മാസ്കുണ്ടാക്കാം

ഇനി ഇത് ഉപയോഗിച്ച് ചര്‍മം സംരക്ഷിക്കാനായി മാസ്‌ക് നിര്‍മിക്കാം. ചോറ് ആദ്യം നല്ലതുപോലെ ഉടയ്ക്കണം. വെന്ത ചോറാണെങ്കില്‍ വളരെ മികച്ചതാണ്. തൈരിലേക്ക് ഇത് ചേര്‍ക്കുക. ഒപ്പം തേനും ചേര്‍ക്കുക. ക്രീം പരുവത്തിലാകുമ്പോള്‍ മിക്സ് ചെയ്യുക. പിന്നീട് മുഖത്ത് പുരട്ടുക. നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴുയുമ്പോള്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് ദിവസം ഇതുപോലെ ചെയ്യുന്നത് ചര്‍മത്തിലെ ബ്ലാക്ക്ഹെഡ്സ് തടയാനായി സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *