Health

പാത്രം കഴുകാൻ സ്പോഞ്ച് ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ!…

ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ പല കാര്യങ്ങളിലും ശ്രദ്ധ വേണം . പ്രത്യേകിച്ചും വീട്ടിലെ നി​ത്യോപയോഗ വസ്തുക്കളുടെ വൃത്തിയുടെ കാര്യത്തില്‍. ഉദാഹരണമായി വീട്ടില്‍ പാത്രം കഴുകാനായി ഉപയോഗിക്കുന്ന സ്പോഞ്ച്. അത് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം. പലപ്പോഴും ഭക്ഷ്യജന്യരോഗങ്ങൾ എന്ന് നാം തെറ്റിദ്ധരിക്കുന്നത് ഈ കിച്ചൻസ്പോഞ്ചിലെ ബാക്ടീരിയകൾ ഉണ്ടാക്കുന്ന രോഗങ്ങളാണ്. സ്പോഞ്ച് ഇടയ്ക്കിടെ മാറ്റുകയും പകരം മറ്റ് ക്ലീനിങ്ങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും രോഗസാധ്യത കുറയ്ക്കും.

ഒരു കിച്ചന്‍ സ്പോഞ്ചില്‍ വളരെ അധികം ബാക്ടീരിയകളുണ്ടാകും. ഇത് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയ ഒളിഞ്ഞിരിക്കുന്നു. ഇത് പാത്രം വൃത്തിയാക്കുന്ന സമയം എല്ലായിടത്തും വ്യാപിക്കുകയും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്യും.ഒരു തവണ കഴിച്ച ഭക്ഷണം മലിനമാക്കപ്പെട്ട സ്പോഞ്ചു വഴി തിരികെ പാത്രങ്ങളില്‍ എത്തുന്നു. ഉദര രോഗങ്ങള്‍, കടുത്ത പനി, വയറിളക്കം ഇവ വരാനുള്ള സാധ്യതകളുണ്ട്.

വേവാത്ത കോഴിയിറച്ചി, പാസ്ചറൈസ് ചെയ്യാത്ത പാല്‍ , കേടുവന്ന മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയിലുള്ള ബാക്ടിരിയകള്‍ പലപ്പോഴും വയറുവേദന, പനി, ഓക്കാനം എന്നിവയിലേക്ക് നയിച്ചേക്കാം. കൂടാതെ സ്പോഞ്ചില്‍ കാണപ്പെടുന്ന ബാക്ടീരിയ enterobacter cloacae ആളുകളില്‍ കടുത്ത അണുബാധകള്‍ക്കും തുടര്‍ന്ന് ന്യുമോണിയ, സെപ്റ്റിസെമിയ, ഇവയ്ക്ക് കാരണമാകുന്നു. കിച്ചന്‍ സ്പോഞ്ചില്‍ കാണപ്പെടുന്ന ഇ കോളി വൃക്കത്തകരാറിന് വരെ കാരണമാകും.

വിഴുപ്പ് തുണികളിലുണ്ടാകുന്ന ഗന്ധത്തിന് കാരണമാകുന്ന മൊറാക്സല്ല ഒസ്ലോയെന്‍സിസും സ്പോഞ്ചിലുണ്ട്. ഇവ സന്ധിവാതത്തിന് വരെ കാരണമാകുന്നു. കൂടാതെ സാല്‍മോണല്ലയും കിച്ചന്‍ സ്പോഞ്ചില്‍ കാണുന്നു. ഇത് പനി, വയറിളക്കം, എന്നിവയ്ക്കൊക്കെ കാരണമാകുന്നു.

സ്റ്റാഫിലോകോക്കസ് എന്നത് സ്പോഞ്ചില്‍ കാണപ്പെടുന്ന മറ്റൊരു ബാക്ടീരിയയാണ്. ഇത് ചര്‍മത്തിലെ അണുബാധയ്ക്ക് കാരണമാകും. എന്നാല്‍ 2007 ല്‍ നടന്ന പഠനത്തില്‍ സ്പോഞ്ചിലെ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കാനായി മൈക്രോവേവിങ് ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നു. ഒരേ സ്പോഞ്ച് തന്നെ പല പാത്രങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ ക്രോസ് കണ്ടാമിനേഷന്‍ തടയാനായി സാധിക്കും. സ്പോഞ്ച് ഒരിക്കലും വെള്ളത്തിലിട്ട് വയ്ക്കരുത്. ഇടയ്ക്ക് മൈക്രോവേവ് ചെയ്ത് ഉണക്കി വെക്കണം.

Leave a Reply

Your email address will not be published. Required fields are marked *