Lifestyle

എയര്‍ഫ്രൈയര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങളും കൂടി അറിയണം

ഇപ്പോള്‍ അടുക്കളകളില്‍ ട്രെന്റായി മാറിയിരിക്കുകയാണ് എയര്‍ ഫ്രൈയര്‍. ഇത് ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവേ കരുതപ്പെടുന്നു. കാരണം എണ്ണ ഉപയോഗിക്കാതെയാണെല്ലോ എയര്‍ഫ്രൈയര്‍ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ വറുത്തെടുക്കുന്നത്. എന്നാല്‍ ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

എയര്‍ഫ്രൈയറില്‍ വറുക്കുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറയും. 80 ശതമാനംവരെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനായി സാധിക്കും. കാലറി കുറഞ്ഞ ഭക്ഷണരീതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എയര്‍ഫ്രൈയറില്‍ ഭക്ഷണം പാചകം ചെയ്യാം. മാത്രമല്ല ഇതില്‍ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഭക്ഷണം ക്രിസ്പിയായിരിക്കും. ഓവനില്‍ പാചകം ചെയ്യാനായി എടുക്കുന്നതിനെക്കാള്‍ വേഗത്തില്‍ ഇതില്‍ വറുത്തെടുക്കാം. മാത്രമല്ല എയര്‍ഫ്രൈയര്‍ വൃത്തിയാക്കാനും എളുപ്പമാണ്.

ചിക്കന്‍ നഗ്ഗറ്റുകളും ഫ്രഞ്ച് ഫ്രൈസുമൊക്കെ ഇത്തരത്തില്‍ വളരെ കുറച്ച് സമയം കൊണ്ട് ആരോഗ്യകരമായി എയര്‍ഫ്രൈയറില്‍ പാകം ചെയ്യാം. എന്നാല്‍ കൃത്യമായ സമയ നിര്‍ദേശം അനുസരിച്ച് വേണം പാകം ചെയ്യാന്‍.

എയര്‍ഫ്രൈയറിന് കുറച്ച് ദോഷവശങ്ങളുമുണ്ട്. ഇതില്‍ ഉയർന്ന താപനിലയിലാണ് പാകം ചെയ്യുന്നത്. ഇങ്ങനെ പാകം ചെയ്യുമ്പോള്‍ ചില വിറ്റാമിനുകള്‍ ഇല്ലാതാക്കിയേക്കാം. ചില സമയങ്ങളില്‍ ഓവനില്‍ പാകം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം എയര്‍ഫ്രൈയറില്‍ പാകം ചെയ്യാന്‍ എടുത്തേക്കാം. ഇരുമ്പ് , മാഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവ താപത്തിന് മുന്നില്‍ സ്ഥിരതയുള്ളതാണ്.

വിറ്റാമിന്‍ ബി, സി എന്നിവ ചൂടിനെ സംബന്ധിച്ച് സെന്‍സിറ്റീവാണ്. അതിനാല്‍ എയര്‍ഫ്രൈയറില്‍ പാകം ചെയ്യുമ്പോള്‍ ഇത് വിഘടിച്ചേക്കാം. എന്നാലും ഭക്ഷണം വേവിക്കുന്നതിനെക്കാൾ കുറഞ്ഞ സമയത്തില്‍ പാകം ചെയ്യാം. അത്യാവശം പോഷകങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഇത് ഉപയോഗിക്കുമ്പോള്‍ രുചികരമായി ഭക്ഷണം ലഭിക്കാനായി ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കാം.

അമിത ചൂട് സൂക്ഷ്മപോഷകങ്ങളെയും നശിപ്പിക്കുന്നു. പച്ചക്കറികള്‍ മൃദുവാക്കുന്നതുവരെ വേവിക്കുന്നതായിരിക്കും നല്ലത്. അനാവശ്യ കൊഴുപ്പ് ഒഴിവാക്കാനായി എയര്‍ഫ്രൈയര്‍ സഹായിക്കുന്നു. എയര്‍ ഫ്രൈയറിന്റെ ഉയര്‍ന്ന മോഡലുകള്‍ക്ക് വില കൂടുതലായിരിക്കും. വലുപ്പം കൂടിയതാണെങ്കില്‍ അടുക്കളയില്‍ സ്ഥാപിക്കാനായി സ്ഥലം കണ്ടത്തേണ്ടതായി വരുന്നു. ആരോഗ്യകരവും രുചികരവുമായി ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഓപ്ഷനാണ് തിരയുന്നതെങ്കില്‍ എയര്‍ഫ്രൈയര്‍ നല്ലൊരു മാര്‍ഗമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *