Healthy Food

ദിവസം ആരംഭിക്കാൻ ഏറ്റവും മികച്ചത് ആപ്പിളോ വാഴപ്പഴമോ?

ഒരു ദിവസം ആരംഭിക്കുമ്പോൾ തന്നെ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സ്വാധീനിക്കുന്നു . പലരും രാവിലെയുള്ള ലഘുഭക്ഷണമായി ആപ്പിളോ വാഴപ്പഴമോ കഴിക്കുന്ന ശീലമുണ്ട്. എന്നാൽ നിങ്ങളുടെ ശരീരത്തിന് ഊർജം പകരാൻ ഏറ്റവും മികച്ചത് ഇതില്‍ ഏതെന്ന് അറിയാമോ ?

രണ്ട് പഴങ്ങളും നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഓരോന്നിനും വ്യത്യസ്തമായ പോഷകാഹാര നിലവാരമാണ് ഉള്ളത്. ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിവിധ അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ഈ പഴങ്ങൾ.

എന്നാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും മികച്ചത് ആപ്പിളാണ് .

വാഴപ്പഴത്തിൽ ഉയർന്ന പൊട്ടാസ്യം, വിറ്റാമിൻ ബി 6, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രാവിലെ ആവശ്യമായ ഊർജ്ജം നൽകുകയും ഹൃദയാരോഗ്യത്തെയും പേശികളുടെ പ്രവർത്തനത്തെ സഹായിയ്ക്കുകയും ചെയ്യുന്നു. രണ്ട് പഴങ്ങളും പ്രയോജനകരമായ പോഷകങ്ങളാൽ നിറഞ്ഞതാണെങ്കിലും, ആരോഗ്യ ലക്ഷ്യങ്ങളും ജീവിതശൈലിയും അനുസരിച്ച് അവ വ്യത്യസ്ത ഗുണങ്ങൾ നല്‍കുന്നു.

ഓരോ പഴത്തിന്റെയും വ്യക്തിഗത ഗുണങ്ങൾ മനസ്സിലാക്കുന്നത് പ്രഭാതത്തില്‍ ഏറ്റവും അനുയോജ്യമായതേതെന്ന് തീരുമാനിക്കാൻ സഹായിക്കും.

രാവിലെ ആപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ

പ്രഭാതത്തില്‍ ആപ്പിൾ ഒരു മികച്ച ഭക്ഷണമാണ്. ഒരു ഇടത്തരം വലിപ്പമുള്ള ആപ്പിളിൽ സാധാരണയായി 95 കലോറി അടങ്ങിയിട്ടുണ്ട്, കൂടാതെ ഭക്ഷണ നാരുകളുടെ, പ്രത്യേകിച്ച് പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് ഇവ . ഈ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു . കൂടാതെ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഇത് സഹായകമാണ്.

രാവിലെ വാഴപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ

ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഗണ്യമായ ഊർജ്ജം ലഭിക്കുന്നതിന് വാഴപ്പഴം ഗുണകരണമാണ് . പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന പൊട്ടാസ്യം ഉയർന്ന അളവില്‍ ഇവയിൽ അടങ്ങിയിരിക്കുന്നു .
മഗ്നീഷ്യത്തിനൊപ്പം തലച്ചോറിന്റെ പ്രവർത്തനത്തിനും ആരോഗ്യത്തിനും പ്രധാനമായ വിറ്റാമിൻ ബി 6 എന്നിവയും വാഴപ്പഴത്തില്‍ ഉണ്ട്. കൂടാതെ, ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ് തുടങ്ങിയ വാഴപ്പഴങ്ങളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ പഞ്ചസാര ദിവസം മുഴുവൻ ശരീരത്തിന് ഊർജം പകരുന്നു .

നിങ്ങളുടെ പ്രഭാത ദിനചര്യയ്ക്ക് ഏറ്റവും അനുയോജ്യമായ പഴം ഏതാണ്?

ദഹനം മെച്ചപ്പെടുത്താനും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദീർഘനേരം വയർ നിറഞ്ഞത് പോലെ തോന്നാനും ആപ്പിൾ കൂടുതൽ അനുയോജ്യമായ ഓപ്ഷനാണ് . എന്നാൽ ദ്രുത ഗതിയിൽ ഊർജ്ജം നൽകുന്ന സ്രോതസ്സ് വാഴപ്പഴമാണ് .

Leave a Reply

Your email address will not be published. Required fields are marked *