സെലിബ്രിറ്റി ദമ്പതിമാരില്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് വിരാട്‌കോഹ്ലി-അനുഷ്‌ക്കാ ശര്‍മ്മ ജോഡികള്‍. ഇവരുടെ ഓരോ കുടുംബകാര്യവും ആരാധകര്‍ക്ക് പ്രിയകരമാണ്. 2017ല്‍ ഇറ്റലിയില്‍ നടന്ന സ്വപ്ന സമാന ചടങ്ങില്‍ വിവാഹിതരായ ഇരുവര്‍ക്കും തങ്ങളുടെ മധുവിധുകാലത്ത് ആറുമാസത്തിനിയില്‍ ആകെ ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞത് 21 ദിവസം മാത്രമായിരുന്നു.
അനുഷ്‌കയും വിരാടും വ്യത്യസ്തമായ പ്രൊഫഷണല്‍ ലോകങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ഇരുവരുടേയും തിരക്കാണ് ഏറ്റവും മധുരതരമായ കാലത്ത് ഇരുവരേയും അകറ്റിയിരുത്തിയത്. ഇരുവര്‍ക്കും വ്യത്യസ്തമായ ഷെഡ്യൂളുകള്‍ വേണ്ടി വന്നിരുന്നതിനാല്‍ തുടക്കത്തില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വെല്ലുവിളിയാക്കി. 2020-ല്‍ വോഗുമായുള്ള അഭിമുഖത്തില്‍, നടി അവരുടെ വിവാഹത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍, അവര്‍ക്ക് ഒരുമിച്ച് 21 ദിവസം മാത്രമേ ചെലവഴിക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് വെളിപ്പെടുത്തി. പരസ്പരം കാണാനുള്ള അവരുടെ സന്ദര്‍ഭങ്ങളിലെല്ലാം ഒരാള്‍ എപ്പോഴും ജോലി പ്രതിബദ്ധതകളുമായി തിരക്കിലായിരുന്നു.
ചിലപ്പോഴെല്ലാം അവരുടെ യാത്രകള്‍ ഒരുമിച്ചുള്ള ഭക്ഷണം മാത്രമായി ചുരുങ്ങിയിരുന്നെന്നും നടി പറഞ്ഞു. ”വിവാഹത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഞങ്ങള്‍ 21 ദിവസം മാത്രമാണ് ഒരുമിച്ച് ചെലവഴിച്ചത്.” അനുഷ്‌ക പറഞ്ഞു. ”ഞാന്‍ അദ്ദേഹത്തെ വിദേശത്ത് സന്ദര്‍ശിക്കുമ്പോള്‍, അത് ഒരുമിച്ച് ഭക്ഷണം കഴിക്കാനായിരുന്നു. ഇത് ഞങ്ങള്‍ക്ക് വിലപ്പെട്ട സമയമാണ്. ” അതേ അഭിമുഖത്തില്‍, അവരുടെ പ്രണയം കാലാതീതവും ശാശ്വതവുമാണെന്ന് കോഹ്ലി പറഞ്ഞു. ”ഞങ്ങള്‍ ഓരോ ദിവസവും പരസ്പരം സ്‌നേഹിച്ചു ജീവിക്കുന്നു. ഞങ്ങളുടെ ബന്ധം എല്ലായ്‌പ്പോഴും സ്‌നേഹത്തില്‍ മാത്രമായിരുന്നു. കുറച്ച് വര്‍ഷങ്ങളായി മാത്രമല്ല, കാലങ്ങളായി ഞങ്ങള്‍ പരസ്പരം അറിയുന്നതായി ഞങ്ങള്‍ക്ക് തോന്നി ”അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ 2020-ലെ ലോക്ക്ഡൗണിനിടയില്‍, ദമ്പതികള്‍ക്ക് ഒരുമിച്ച് മതിയായ സമയം ലഭിച്ചു. ബോര്‍ഡ് ഗെയിമുകള്‍ കളിക്കുന്നത് മുതല്‍ ഗിബ്ബറിഷ് ചലഞ്ച് ഏറ്റെടുക്കുന്നത് വരെയുള്ള ഇന്‍സ്റ്റാഗ്രാമിലെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളിലേക്ക് അവര്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. 2017 ഡിസംബറിലെ ഒരു സായാഹ്നത്തില്‍ ഇറ്റലിയില്‍ ടസ്‌കാന്‍ ഭൂപ്രകൃതിക്ക് നടുവിലായിരുന്നു അവരുടെ വിവാഹം നടന്നത്. അനുഷ്‌കയും വിരാടും ഇപ്പോള്‍ അവരുടെ മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്.