പ്രേമം നടി അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം നന്നായി ഏറ്റു. നടിയുടെ ഏറ്റവും പുതിയ തെലുങ്ക്ചിത്രം തില്ലു സ്‌ക്വയര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ആഗോളമായി 23.7 കോടിയുടെ കളക്ഷന്‍ വന്നതായിട്ടാണ് വിവരം. എല്ലാ സര്‍ക്യൂട്ടുകളിലും ചിത്രം അതിശയകരമായ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു.
സിനിമയ്ക്കായി പ്രേക്ഷകര്‍ തിരക്ക് കൂട്ടുന്ന സാഹചര്യത്തില്‍ ദിവസം മുഴുവന്‍ പല സ്ഥലങ്ങളിലും അധികഷോ ചേര്‍ക്കേണ്ടി വന്ന സ്ഥിതിയുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആകര്‍ഷകമായ ഘടകങ്ങളിലൊന്ന് അനുപമ പരമേശ്വരന്റെ ഗ്‌ളമാര്‍ പ്രകടനം തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം സിനിമയ്ക്ക് തുടക്കം മുതല്‍ തന്നെ കൊടുത്തിരുന്ന ഹൈപ്പും ഗുണകരമായി. ആകര്‍ഷകമായ ഗാനങ്ങള്‍ ഒരു ആഡ്-ഓണ്‍ ആണ്. ഈ ഘടകങ്ങളെല്ലാം തില്ലു സ്‌ക്വയറിനെ ത്രസിപ്പിക്കുന്ന സംഖ്യകളില്‍ എത്തിക്കാന്‍ സഹായിച്ചു.
നിര്‍മ്മാതാവ് നാഗ വംശി സിനിമയ്ക്ക് 25 കോടിയായിരുന്ന ഓപ്പണിംഗ് ഗ്രോസ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിന്റെ പ്രവചനം റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്കുകളോട് വളരെ അടുത്താണ്. സിദ്ധു ജോനല്ലഗഡയാണ് നായകന്‍. അനുപമ നായികയായി എത്തിയപ്പോള്‍ മുരളീധര്‍ ഗൗഡാണ് സിദ്ധുവിന്റെ അച്ഛന്റെ വേഷം ചെയ്തത്. മുരളി ശര്‍മ്മ, പ്രിന്‍സ് സെസില്‍, തുടങ്ങിയവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മല്ലിക് റാമാണ് സിനിമയുടെ സംവിധായകന്‍. സിനിമയുടെതേയി നേരത്തേ പുറത്തുവന്ന സ്റ്റില്ലുകളും ആകാംക്ഷ കൂട്ടിയിരുന്നു.