Healthy Food

അത്തിപ്പഴം; പോഷകങ്ങളുടെ കലവറ, ഹൃദയത്തിനും ദഹനത്തിനും ചര്‍മ്മത്തിനും ഉത്തമം

ദൈനംദിന ജീവിതത്തില്‍ ആരോഗ്യകരവും തൃപ്തികരവുമായ ഒരു ലഘുഭക്ഷണം കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. അവിടെയാണ് അത്തിപ്പഴം
പ്രചാരം നേടുന്നത്. രുചികരമെന്നത് മാത്രമല്ല, പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ് ഉണങ്ങിയ അത്തിപ്പഴം.

കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉണങ്ങിയ അത്തിപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഈ പോഷകങ്ങള്‍ പ്രധാനമാണ്. ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും,ദഹനം മെച്ചപ്പെടുത്തുകയും,ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു .

കൃത്രിമ രുചികളും പഞ്ചസാരയും ചേര്‍ത്ത സംസ്‌കരിച്ച ലഘുഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ സ്വാഭാവിക മധുരം നല്‍കുന്നു. രാത്രി ഭക്ഷണത്തിന് ശേഷമുള്ള വിശപ്പിനെ പ്രതിരോധിക്കാനും പറ്റിയ ലഘുഭക്ഷണമാണിത്.

ദഹന ആരോഗ്യം നല്‍കുന്ന ഉണങ്ങിയ അത്തിപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ നാര് അടങ്ങിയിരിക്കുന്നു. തിരക്കേറിയ ജീവിതശൈലിയില്‍, ക്രമരഹിതമായി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ദഹനനാളത്തിന്റെ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ ഇവയുടെ ഉപയോഗം ഇത് തടയാന്‍ സഹായകമാണ്. ഇന്ത്യയില്‍ ഇത് സാധാരണയായി ഒരു ഡ്രൈ ഫ്രൂട്ട് ആയി ഉപയോഗിച്ചു വരുന്നു .

ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും കുടലിന്റെ ക്ഷേമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒപ്പം ശരീരവണ്ണം നിയന്ത്രണത്തിലാക്കുന്നു. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉണങ്ങിയ അത്തിപ്പഴത്തിന്റെ ഏതാനും കഷണങ്ങള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ് .

ഹൃദയത്തിന് ഇണങ്ങുന്ന ലഘുഭക്ഷണമാണിവ. സമ്മര്‍ദപൂരിതമായ ജോലികളും ഉദാസീനമായ ദിനചര്യകളും കൈകാര്യം ചെയ്യുന്ന യുവ പ്രൊഫഷണലുകള്‍ക്കിടയില്‍ അടുത്തിടെ വര്‍ദ്ധിച്ചുവരുന്ന ഒരു ആശങ്കയാണ് ഹൃദയാരോഗ്യം. ഹൃദയാരോഗ്യം പിന്തുണയ്ക്കാന്‍ ഇതിന്റെ ആന്റിഓക്സിഡന്റ് ഫലപ്രദമാണ്. ആന്റിഓക്സിഡന്റുകള്‍ ഹൃദ്രോഗങ്ങള്‍ക്ക് പിന്നിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇവയിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കും.

ചര്‍മ്മത്തിനും മുടിക്കുമുള്ള ഒരു സൗന്ദര്യ ബൂസ്റ്റര്‍ കൂടിയാണിവ.
നേരത്തെയുള്ള വാര്‍ദ്ധക്യത്തിന് വഴിയൊരുക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനുമുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .

കൂടാതെ, മുടിയുടെ ശക്തിയും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് ഇവയുടെ ഉപഭോഗം സഹായിക്കുന്നു. എളുപ്പത്തില്‍ ലഭ്യമായ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ഒരു ഉല്‍പ്പന്നം കൂടിയാണ് അത്തിപ്പഴം .

ഇത് എങ്ങനെ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാം

രാവിലെ ഓട്സ്സ് തയ്യാറാക്കുമ്പോള്‍ ഇവയുടെ ഉണങ്ങിയ കഷണങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ സ്മൂത്തിയില്‍ ചേര്‍ക്കുന്നതും , മധുരപലഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്നതും ഉത്തമമാണ് .

Leave a Reply

Your email address will not be published. Required fields are marked *