Hollywood

2024-ലെ ഏറ്റവും സെക്സിയായ മനുഷ്യന്‍… ജോണ്‍ ക്രാസിന്‍സ്‌കി!

2024 ല്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്‌സിയസ്റ്റായ മനുഷ്യന്‍ ഹോളിവുഡ് നടന്‍ ജോണ്‍ ക്രാസിന്‍സ്‌കി. പീപ്പിള്‍ മാഗസിന്റെ ‘2024 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ്’ ആയിട്ടാണ് ജോണ്‍ ക്രാസിന്‍സ്‌ക്കി തെരഞ്ഞെടുക്കപ്പെട്ടത്. ദി ഓഫീസ്, ജാക്ക് റയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പേരുകേട്ട നടന്‍ ബഹുമതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. കവര്‍ ഹോം വാള്‍പേപ്പറായി ഉപയോഗിക്കുമെന്നാണ് ഭാര്യ എമിലി ബ്ലണ്ടിന്റെ തമാശ.

‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബര്‍ട്ട്’ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്താണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. ദി ഓഫീസിലെ തന്റെ പ്രവര്‍ത്തനത്തിലൂടെ ആദ്യമായി പ്രശസ്തി നേടിയ ക്രാസിന്‍സ്‌കി അതേ പേരിലുള്ള ആമസോണ്‍ സീരീസിലെ ജാക്ക് റയാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്. അദ്ദേഹത്തിന്റെ ഭാര്യ, നടി എമിലി ബ്ലണ്ട്, ഈ പ്രഖ്യാപനത്തില്‍ ആവേശഭരിതയായി, മാഗസിന്‍ കവര്‍ അവരുടെ വീട്ടില്‍ വാള്‍പേപ്പറായി ഉപയോഗിക്കുമെന്ന് തമാശയായി പറഞ്ഞു.

ക്രാസിന്‍സ്‌കി ഈ വര്‍ഷം ‘ഇഫ് ‘ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കും ഉയര്‍ന്നിരിക്കുകയാണ് ക്രാസിന്‍സ്ക്കി. അത് അദ്ദേഹം എഴുതി, സംവിധാനം ചെയ്യുകയും, നിര്‍മ്മിക്കുകയും, അഭിനയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം പാട്രിക് ഡെംപ്സിക്ക് ആയിരുന്നു ഈ ബഹുമതി ലഭിച്ചത്. പീപ്പിള്‍ മാഗസിന്‍ സെക്‌സിയസ്റ്റായ പുരുഷനെ കണ്ടെത്താന്‍ തുടങ്ങിയിട്ട് വര്‍ഷം 40 ആയി. മുമ്പ് മെല്‍ ഗിബ്‌സണ്‍, ബ്രാഡ് പിറ്റ്, ജോര്‍ജ്ജ് ക്ലൂണി, ഡേവിഡ് ബെക്കാം, മൈക്കല്‍ ബി ജോര്‍ദാന്‍, ജോണ്‍ ലെജന്‍ഡ്, ഡ്വെയ്ന്‍ ജോണ്‍സണ്‍, പോള്‍ റൂഡ്, പിയേഴ്സ് ബ്രോസ്നന്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഈ ബഹുമാതി ലഭിച്ചിട്ടുണ്ട്.