ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായി യുപിഎസ് സി പരീക്ഷ കണക്കാക്കപ്പെടുന്നു, സാധാരണയായി വിജയിക്കാന്‍ വര്‍ഷങ്ങളുടെ തയ്യാറെടുപ്പും ചെലവേറിയ പരിശീലനവും ഇതിന് ആവശ്യമാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അനന്യ സിംഗ് ഈ ധാരണ പൊളിച്ചെഴുതി. ഒരു കോച്ചിംഗും കൂടാതെ, സ്വയം പഠനവും കഠിനാദ്ധ്വാനവും പിന്നെ ഒടുക്കത്തെ നിശ്ചയദാര്‍ഢ്യവും കൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫീസറാകാനുള്ള സ്വപ്നം അവര്‍ 22-ാം വയസ്സില്‍ സാക്ഷാത്കരിച്ചു!
പ്രയാഗ്രാജ് നിവാസിയായ അനന്യ എന്നും മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നെന്ന് അവളുടെ വിദ്യാഭ്യാസ റെക്കോര്‍ഡ് സൂചിപ്പിക്കുന്നു. ആദ്യം മുതല്‍ വലിയ നേട്ടം കൈവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുന്നോട്ട് പോയത്. പത്താംക്ലാസ്സില്‍ 96 ശതമാനം, 12 ാം ക്ലാസ്സില്‍ 98.25 ശതമാനം മാര്‍ക്കോടെയും വിജയം നേടിയ അവര്‍ ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ ബിരുദം നേടി.
പഠനത്തോടുള്ള താല്‍പര്യം മാത്രമല്ല, എല്ലാ വിഷയങ്ങളും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതാണ് വിജയത്തിന്റെ പ്രധാന കാരണം. മിക്ക വിദ്യാര്‍ത്ഥികളും യുപിഎസ് സി പരീക്ഷയ്ക്ക് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ ആശ്രയിച്ചപ്പോള്‍ പൂര്‍ണ്ണമായ സ്വയം പഠനവും സ്വയം പരിശീലനവുമാണ് അനന്യ സ്വീകരിച്ചത്. ദിവസവും 8-10 മണിക്കൂര്‍ പഠിക്കണമെന്നത് അനന്യ ഒരു നിയമമാക്കി. യുപിഎസ്സി പ്രിലിമിനറി പരീക്ഷ പാസായ ശേഷം ദിവസേനെ ഉപന്യാസ രചന പരിശീലിച്ചു.
കോച്ചിംഗിന് പോകുന്നതിനുപകരം, അവള്‍ യുട്യൂബ് ലെക്ചറുകള്‍, ഓണ്‍ലൈന്‍ കുറിപ്പുകള്‍, സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ എന്നിവ ഉപയോഗിച്ചു. അനന്യ നിരവധി മോക്ക് ടെസ്റ്റുകള്‍ നല്‍കുകയും ഉത്തരങ്ങള്‍ സ്വയം വിശകലനം ചെയ്യുകയും ചെയ്തു, ഇത് അവളുടെ തന്ത്രത്തെ കൂടുതല്‍ മെച്ചപ്പെടുത്തി. വളരെ ചെറുപ്രായത്തില്‍ വലിയ നേട്ടം കൊയ്ത അനന്യസിംഗ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ജനപ്രിയ സോഷ്യല്‍ മീഡിയ വ്യക്തിത്വം കൂടിയാണ്. യുപിഎസ്സി പോലുള്ള കഠിന പരീക്ഷയില്‍ വിജയം നേടാന്‍ ചെലവേറിയ കോച്ചിംഗ് ആവശ്യമില്ലെന്നും ശരിയായ തന്ത്രവും കഠിനാധ്വാനവും കൊണ്ട് സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാകുമെന്നും തെളിയിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ 45.7 കെ ഫോളോവേഴ്‌സ് ഉണ്ട്. അവരുടെ പ്രൊഫഷണല്‍, വ്യക്തിഗത ജീവിതത്തിന്റെ മികച്ച ബാലന്‍സ് ആളുകളെ പ്രചോദിപ്പിക്കുന്നു. അവര്‍ യുപിഎസ് സി നേടിയ രീതിയും അവരുടെ അനുയായികള്‍ക്ക് പ്രചോദനവും നല്‍കുന്നു. ഇന്ന്, ചെലവേറിയ കോച്ചിംഗ് ഇല്ലാതെ യുപിഎസ്സിക്ക് തയ്യാറെടുക്കുന്നത് അസാധ്യമാണെന്ന് പല വിദ്യാര്‍ത്ഥികളും കണക്കാക്കുമ്പോള്‍, പോരാട്ടവും അര്‍പ്പണബോധവും അച്ചടക്കവും കൊണ്ട് എല്ലാം സാധ്യമാണെന്ന് അനന്യയുടെ കഥ തെളിയിക്കുന്നു. അനന്യസിംഗ് പശ്ചിമ ബംഗാളിലാണ് ജോലി ചെയ്യുന്നത്. അവരുടെ കഥ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.