റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകന് ആനന്ദ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഒരോ ദിവസവും നിറയുന്നത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്ഷേത്ര ദര്‍ശനത്തിനിടെ ആനന്ദ് അണിഞ്ഞിരുന്ന 6.91 കോടി രൂപ വിലവരുന്ന ആഡംബരവാച്ചാണ്. ആനന്ദ് കെട്ടാറുള്ളത് പതേക് ഫിലീപിന്റെയും റിച്ചാര്‍ഡ് മില്ലേയുടെയും വാച്ചുകളാണ്.
റിച്ചാര്‍ഡ് മില്ലേയുടെ കാര്‍ബണ്‍ വാച്ചാണ് അദ്ദേഹം ധരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന് വിലവരുന്നത് 8,28,000 യു എസ് ഡോളറാണ്. ലിമിറ്റഡ് എഡിഷനിലുള്ള ഈ വാച്ച് ഇതുവരെ 18 എണ്ണം മാത്രമാണ് വിപണിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആനന്ദിന്റെ കൈവശം ഇത്തരത്തില്‍ ഒരുപാട് ആഡംബര വാച്ചുകളാണുള്ളത്. ഇതിന് മുമ്പ് പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെ ആനന്ദ് ധരിച്ച വാച്ചും വന്‍ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഏകദേശം എട്ട് കോടി രൂപയയായിരുന്നു അന്നേ ദിവസം ആനന്ദ് ധരിച്ച വാച്ചിന്റെ വില. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല ചാന് വാച്ച് അദ്ഭുതത്തോടെ നോക്കുന്ന വിഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ജൂലൈ 12 നാണ് രാധിക മെര്ച്ചന്റെയും ആനന്ദ് അംബാനിയുടെ വിവാഹം.
