ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ജമ്മു കശ്മീരില്‍ നിന്നുള്ള ഏറെ ജനപ്രീതിയുള്ള ഫ്രീലാന്‍സ് റേഡിയോ ജോക്കി ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരിയായ സിമ്രാന്‍ സിംഗ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സെക്ടര്‍ 47 ലെ വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് പോലീസിനെ വിളിച്ചതായി പോലീസ് പറഞ്ഞു.
ലക്ഷക്കണക്കിന് ആരാധകരുള്ള ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരി ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി ഒരു റീല്‍ പോസ്റ്റ് ചെയ്തത് ഡിസംബര്‍ 13 നായിരുന്നു. ഡിസംബര്‍ 13 ന് അവള്‍ പോസ്റ്റ് ചെയ്ത റീലില്‍, ‘അനന്തമായ ചിരിയുള്ള ഒരു പെണ്‍കുട്ടി’ എന്നായിരുന്നു കുറിച്ചത്. ജമ്മു മേഖലയിലെ താമസക്കാരിയായ അവളെ ആരാധകര്‍ ‘ജമ്മു കി ധഡ്കന്‍ (ജമ്മുവിന്റെ ഹൃദയമിടിപ്പ്)’ എന്നാണ് വിളിച്ചിരുന്നത്.
സിമ്രാൻ സിംഗിന് യാത്രകളോട് അഗാധമായ ഇഷ്ടമായിരുന്നുവെന്ന് അവളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് വ്യക്തമാണ്. സെപ്റ്റംബറിൽ, അവൾ തായ്‌ലൻഡ് സന്ദർശിക്കുകയും അവളുടെ സാഹസികതകളുടെ സ്‌നിപ്പെറ്റുകൾ പങ്കിടുകയും ചെയ്തിരുന്നു. സിമ്രാൻ സാഹസിക കായിക വിനോദങ്ങൾ ഇഷ്ടപ്പെടുകയും ദുബായിൽ സ്കൈ ഡൈവിംഗ് നടത്തുകയും ചെയ്തു. ദുബായിലെ യാസ് ഐലൻഡിൽ സൂപ്പർകാറുകളുടെ ആവേശവും അവൾ അനുഭവിച്ചു . മൃഗങ്ങളെ സ്നേഹിച്ചിരുന്ന സിമ്രാന് സ്കൂട്ടർ എന്ന ഗോൾഡൻ റിട്രീവർ നായയുമുണ്ടായിരുന്നു .
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ജെ സിമ്രാന്റെ മൃതദേഹം ഗുരുഗ്രാമിലെ വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കണ്ടെത്തിയത്. 2024 ഡിസംബര്‍ 25-ന് വൈകുന്നേരം ആയിരുന്നു മരണം. ഒരു സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്, അവര്‍ രാത്രി 10:30 ന് പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം തന്റെ മരണത്തില്‍ ഇവര്‍ ആരേയും ഉത്തരവാദികളാക്കിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അവര്‍ പരാതിയും ഇതുവരെ നല്‍കിയിട്ടില്ല. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും പോലീസും പറഞ്ഞു. കുറച്ചു നാളായി സിമ്രാന്‍ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ മൃതദേഹം കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസീക പിന്തുണ ആവശ്യമുളളപ്പോള്‍ വിദഗ്ദ്ധരുടെ സഹായം തേടുക)