ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര നടനായി കഴിഞ്ഞ 55 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന താരമാണ് ബിഗ് ബിയെന്ന് ഏവരും വിളിയ്ക്കുന്ന അമിതാഭ് ബച്ചന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡിയില്‍ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ 81-മത്തെ വയസ്സിലും അമിതാഭ് ബച്ചന്‍ ആരാധകരെ വിസ്മയിപ്പിച്ചിരിയ്ക്കുകയാണ്. ചിത്രത്തില്‍ ദ്രോണാചാര്യരുടെ പുത്രന്‍ അശ്വത്ഥാമാവ് എന്ന പുരാണ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചത്. മഹാഭാരത്തില്‍ ഏറ്റവും മഹാനായ പോരാളിയായി കണക്കാക്കുന്ന കഥാപാത്രമാണ് അശ്വത്ഥാമാവ്.
ഇൗ പ്രായത്തിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന് ഒരു കുറവും വന്നിട്ടില്ല എന്ന് മനസിലാക്കാന്‍ സാധിയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. 1990-ല്‍ പുറത്തിറങ്ങിയ അഗ്നിപഥ് എന്ന ചിത്രത്തിലെ വീഡിയോയും ഇപ്പോള്‍ ഉള്ള ഒരു വീഡിയോയുമാണ് ബിഗ് ബി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. അഗ്നിപഥില്‍ ബിഗ്ബി ഓടി വരുന്ന രംഗവും അമിതാഭ് തന്റെ മുംബൈയിലെ വീട്ടിലെ പൂന്തോട്ടത്തില്‍ ഓടുന്ന വീഡിയോയും ഒരുമിച്ചാണ് ക്ലിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇത് അന്നത്തെ വേഴ്‌സസ് നൗ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിയ്ക്കുന്നത്. ”അഗ്‌നിപഥ് മുതല്‍ ഇന്നു വരെ ജോലിക്കായി ഓടിക്കൊണ്ടിരിയ്ക്കുന്നു” -എന്നു കുറിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
രണ്‍വീര്‍ സിംഗ് ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിയ്ക്കുന്നത്. ഈ പ്രായത്തിലുമുള്ള അദ്ദേഹത്തെ ഊര്‍ജ്ജത്തെ കുറിച്ചാണ് ആരാധകര്‍ കമന്റ് ചെയ്്തിയ്ക്കുന്നത്. ഈ പ്രായത്തിലുമുള്ള താരത്തിന്റെ സമര്‍പ്പണത്തെ കുറിച്ചും ആരാധകര്‍ കുറിയ്ക്കുന്നു.