Lifestyle

അമേരിക്കക്കാര്‍ക്ക് ലൈംഗികതയോടുള്ള താല്‍പര്യം കുറയുന്നതായി പഠനം, കാരണം ഇതാണ്

അമേരിക്കയില്‍ ലൈംഗികതയോട് താല്‍പര്യം കുറയുന്നതായി പഠനം വ്യക്തമാക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവാക്കള്‍ക്ക് ലൈംഗികതയോട് വിരക്തി കൂടി വരുന്നുവെന്നാണ് പഠനം പറയുന്നത്.

യു എസിലെ 22 നും 34 നും ഇടയില്‍ പ്രായമുള്ളവരിലാണ് ലൈംഗികതയില്ലായ്മ കൂടുതലെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 10 ശതമാനം പുരുഷന്മാരും 7 ശതമാനം സ്ത്രീകളും ഇതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകളില്‍ ഇത് 50 ശതമാനമാണ് കൂടിയതെന്നും പഠനം ചൂണ്ടിക്കാട്ടി.

സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പുരുഷന്മാരും 31 ശതമാനം സ്ത്രീകളും മൂന്ന് മാസത്തിനിടെ ഒരിക്കല്‍ പോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. 2019 നും 2022 നും ഇടയിലാണ് ഈ മാറ്റം സംഭവിച്ചതെന്ന് വിദഗ്ദ്ധർ പറഞ്ഞു – പാൻഡെമിക് ആരംഭിച്ച അതേ സമയം.

വിവാഹിതരില്‍ ഈ പ്രശ്‌നം കുറവാണ്. വിവാഹങ്ങള്‍ കുറയുന്നതാണ് പുരുഷന്മാരില്‍ ലൈംഗികബന്ധത്തിലെ കുറവിനും കാരണമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ 40 വയസ്സില്‍ താഴെ പ്രായമുള്ളത്തില്‍ 25 ശതമാനം ആളുകളും അവിവാഹിതരാണെന്ന് മറ്റൊരു പഠനം അവകാശപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *