Celebrity

‘മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍ ഇളയ്’, അമല പോള്‍ അമ്മയായി

പ്രശസ്ത സിനിമാതാരം അമല പോള്‍ അമ്മയായി. ജൂണ്‍ 11-ന് അവര്‍ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ‘ഇളയ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. “ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെ വീഡിയോ ഇപ്പോള്‍തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിരവധി ആരാധകരും സുഹൃത്തുക്കളും ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തുവന്നു. 2023 നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. അതൊരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് തന്നെയായിരുന്നു. അമലയുടെ പിറന്നാളിന് പ്രണയാഭ്യര്‍ത്ഥന നടത്തിയ ജഗദ്, ദിവസങ്ങള്‍ക്കകം വിവാഹം ചെയ്യുകയും ചെയ്തു. ആഴ്ചകള്‍ കഴിയുമ്പോഴേക്കും ഗര്‍ഭിണിയാണ് എന്ന സന്തോഷവും അറിയിക്കുകയായിരുന്നു.

ഹിറ്റായ ‘ആടുജീവിതം’മായിരുന്നു അമല പോൾ അഭിനയിച്ച് തീയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം