അല്‍ഷിമേഴ്സ്സിന് പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം, ന്യൂറോണിലെ തകരാറുകള്‍, ജീവിതശൈലി എന്നിവയാണ്. പ്രായമായവരില്‍ ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം ഏകദേശം 1.5 വര്‍ഷം കൊണ്ട് മസ്തിഷ്‌ക വാര്‍ദ്ധക്യം വര്‍ധിപ്പിക്കുമെന്ന് അടുത്ത കാലത്തായി പുറത്തു വന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന കാരണം മസ്തിഷ്‌കത്തിലെ പ്രോട്ടീനുകളുടെ വ്യതിചലനമാണ്. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം നഷ്ട്ടമാകുകയും ഒടുവില്‍ ന്യൂറോണുകള്‍ നശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏതാണ്ട് 3.8 ദശലക്ഷം ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് .
എന്താണ് സമ്മര്‍ദ്ദം?
അപകടകരമായ സാഹചര്യത്തോട് ശരീരം പ്രതികരിക്കുമ്പോഴാണ് സമ്മര്‍ദ്ദം ഉണ്ടാകുന്നത് . ഹൃദയമിടിപ്പ്, വിയര്‍പ്പ്, പേശികളുടെ പിരിമുറുക്കം എന്നിവയാണ് ഇതിന്റെ സാധാരണ ലക്ഷണങ്ങള്‍. ചില വ്യക്തികളില്‍ സംബന്ധിച്ചിടത്തോളം വിട്ടുമാറാത്ത ഒന്നായി മനസ്സിനെയും ശരീരത്തെയും ബാധിക്കുന്നു. ഇത് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
സമ്മര്‍ദ്ദവും മാനസിക ആഘാതവും ഡിമെന്‍ഷ്യയുമായി ബന്ധിപ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. മാനസിക പിരിമുറുക്കം രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു, ഇത് ഡിമെന്‍ഷ്യയുടെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷാദം, ഉത്കണ്‍ഠ, ഉറക്കക്കുറവ് എന്നിവയെല്ലാം സമ്മര്‍ദ്ദത്തിന്റെ അനന്തര ഫലങ്ങളാണ് .
പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ഉള്ള വ്യക്തികളില്‍ ദീര്‍ഘകാല സമ്മര്‍ദ്ദം, വൈകാരിക ആഘാതം, ഡിമെന്‍ഷ്യ എന്നിവ തമ്മിലുള്ള ബന്ധവും ഗവേഷണം പര്യവേക്ഷണം ചെയ്തിട്ടുണ്ട്. PTSD ഉള്ള ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ PTSD ഉള്ളത് ഒരു വ്യക്തിയില്‍ ഡിമെന്‍ഷ്യ ഉണ്ടാകുന്ന സാഹചര്യത്തിലേക്ക് നയിക്കണമെന്നില്ല .