Healthy Food

രുചികൊണ്ട് എല്ലാവര്‍ക്കും ഇഷ്ടമല്ലെങ്കിലും ഗുണംകൊണ്ട് മുമ്പന്‍

രുചി കൊണ്ട് എല്ലാവര്‍ക്കും ഇഷ്ടമല്ലെങ്കിലും ഗുണം കൊണ്ട് മുമ്പനാണ് കയ്പ്പയ്ക്ക അഥവ പാവയ്ക്ക. പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ മുതല്‍ രക്തം ശുദ്ധീകരിക്കാന്‍ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുമുണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ജ്യൂസിലുണ്ട്.

പാവയ്ക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം ;

  • പ്രമേഹം : പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്റ്റൈഡ് പി (Polypeptide P) എന്ന പ്രോട്ടീന്‍ ഉണ്ട്. ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.
  • ശരീരഭാരം കുറയ്ക്കുന്നു : കൊഴുപ്പിന്റെ ഉപാപചയത്തിനു സഹായിക്കുന്ന പിത്താശയ അമ്ലങ്ങള്‍ സ്രവിപ്പിക്കാന്‍ കരളിനെ ഉത്തേജിപ്പിക്കാന്‍ പാവയ്ക്കയ്ക്കും പാവയ്ക്കാ ജ്യൂസിനും കഴിവുണ്ട്. കൂടാതെ 100 ഗ്രാം പാവയ്ക്കയില്‍ 17 കാലറി മാത്രമേ ഉള്ളൂ. ഫിറ്റ്നസ് ആഗ്രഹിക്കുന്നവര്‍ക്ക് ഇതു കൊണ്ടു തന്നെ പാവയ്ക്ക മികച്ച ഒരു ചോയ്സ് ആണ്.
  • രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു : പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം തന്നെ ശക്തിപ്പെടുത്തുന്നു. ദഹനത്തിനും സഹായിക്കുന്നു.
  • രക്തം ശുദ്ധീകരിക്കുന്നു : പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാനും ചര്‍മപ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചര്‍മത്തിലെ പാടുകള്‍, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.