Movie News

പുഷ്പ 2 റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി അല്ലു അര്‍ജുന്‍ തംസ് അപ്പിന്റെ മുഖമായി മാറുന്നു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ പ്രമുഖ ശീതളപാനീയ ബ്രാന്‍ഡായ തംസ് അപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ഒപ്പുവച്ചെന്ന് റിപ്പോര്‍ട്ട്. ഈ കരാറോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബ്രാന്‍ഡ് അംബാസഡറായി താരം മാറിയിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ 2021-ല്‍ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ‘പുഷ്പ: ദി റൂള്‍’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് താരത്തിന്റെ മൂല്യം വര്‍ദ്ധിച്ചത്.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം വമ്പന്‍ ഹിറ്റായിരുന്നു. അല്ലു അര്‍ജുന്റെ മികച്ച നടനുള്ള ആദ്യ ദേശീയ അവാര്‍ഡും ചിത്രം നേടി കൊടുത്തു. ചിത്രത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള ബോക്‌സ് ഓഫീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് പ്രതീക്ഷ. തംസ് അപ്പ് പോലൊരു ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി അല്ലു അര്‍ജുന്‍ എത്തുന്നതോടെ തനിക്ക് ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര വിപണിയിലും വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നു

താരവുമായുള്ള സഹകരണത്തിലൂടെ തംബ്സ് അപ്പ് ഏഷ്യയിലുടനീളം അതിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കാനും അതിന്റെ മൂല്യം ഉയര്‍ത്താനും ശ്രമിക്കുന്നു. ബിവറേജ് ബ്രാന്‍ഡ് 2021-ല്‍ ബില്യണ്‍ ഡോളര്‍ വില്‍പ്പനയിലെത്തിയിരുന്നു. 2022-ലെ കണക്കനുസരിച്ച് 20% വിപണി വിഹിതവും നേടിയിരുന്നു. വര്‍ഷങ്ങളായി, സിനിമയിലെയും ക്രിക്കറ്റ് ബിസിനസിലെയും നിരവധി വലിയ താരങ്ങള്‍ ബ്രാന്‍ഡിന്റെ മുഖമായി മാറിയിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, തെലുങ്ക് താരം വിജയ് ദേവരകൊണ്ട, ക്രിക്കറ്റ് താരം ജസ്മിത്ത് ബുംറ, കന്നഡ നടന്‍ കിച്ച സുദീപ് എന്നിവരും നിലവില്‍ ബ്രാന്‍ഡിന്റെ മുഖങ്ങളാണ്.