Sports

ഐപിഎല്ലില്‍ കണ്ണുകളെല്ലാം ഋഷഭ് പന്തിലേക്ക് ; അപകടത്തിന് 15 മാസങ്ങള്‍ക്ക് ശേഷം കളത്തിലേക്ക് താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംഷയോടെ നോക്കുന്ന താരം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയാകും. മഹാരാഷ് യാദവിന്ദ്ര സിംഗ് സ്‌റ്റേഡിയത്തിലെ ആരാധകര്‍ക്ക് മുമ്പിലേക്ക് 15 മാസങ്ങള്‍ക്ക് ശേഷമാണ് പന്ത് മടങ്ങിയെത്തുന്നത്. അതിശക്തമായ ഒരു കാര്‍ അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായ പന്ത് അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

പന്ത് കളിക്കാന്‍ തക്കവിധത്തില്‍ ശാരീരികക്ഷമത വീണ്ടെടുത്തു എന്ന ബിസിസിഐ അംഗീകാരം നല്‍കിയതിന്റെ വെളിച്ചത്തിലാണ് പന്ത് കളിക്കെത്തുന്നത്. അതേസമയം ഇന്നത്തെ മത്സരത്തില്‍ പന്ത് വിക്കറ്റ് കാക്കാനുണ്ടാകുമോ എന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ ചുമതല ഏറ്റെടുക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പന്തിന്റെ സാന്നിദ്ധ്യം തന്നെ ആരാധകരുടെ ആരവത്തിന് കാരണമാകും. ഈ ദശകത്തിന്റെ അവസാന പാദത്തിലാണ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ചുമതലക്കാരനായത്.

പന്തിന് കീഴില്‍ വലിയ പരിണാമമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് ഉണ്ടായത്. പന്തിന്റെ അഭാവത്തില്‍ ടീം കഴിഞ്ഞ സീസണില്‍ ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലൂം ഈ സീസണില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീമിന് ഗുണകരമാകും. പന്തിനെ പോലെയൊരു കളിക്കാരനെ ആരും ആഗ്രഹിക്കുന്നതാണെന്ന് ടീമിന്റെ പരിശീലകന്‍ റിക്കി പോണ്ടിംഗും പറയുന്നു. ”ഈ വര്‍ഷം ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത് ഏറ്റവും മികച്ച ടീമിനെയാണ്. ഒരു പിഴവും വരികയില്ല.” പോണ്ടിംഗ് പറയുന്നു. മറുവശത്ത് പന്തിന് വേണ്ടിയുള്ള ഡല്‍ഹി ആരാധകരുടെ ആരവത്തില്‍ മുങ്ങിപ്പോകാതിരിക്കനാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്‌സിന്റെ ശ്രമം.