Crime

നൈട്രജൻ വാതകം ഉപയോഗിച്ച് വധിശിക്ഷ നടപ്പാക്കി അലബാമ; ചരിത്രത്തിലെ രണ്ടാമത്തേത്

അലബാമ: 1999-ല്‍ ജോലിസ്ഥലത്ത് മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അലബാമയിലെ തടവുകാരൻ അലൻ മില്ലറെ വ്യാഴാഴ്ച നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചു. ക്രൂരമായ പീഡനമെന്നും യുഎസ് ഭരണകൂടം വിലയിരുത്തിയതാണ് നൈട്രജന്‍ ശ്വാസംമുട്ടിക്കല്‍ വധശിക്ഷ. ഹൈപ്പോക്സിയ രീതി ഉപയോഗിച്ച് അമേരിക്കയിൽ നടത്തിയ രണ്ടാമത്തെ വധശിക്ഷയാണ്.

59കാരനായ അലൻ യൂജിൻ മില്ലറെ വൈകുന്നേരം 6 മണിക്കാണ് വധിച്ചത്. അലന്‍ നൈട്രജൻ ശ്വസിക്കുകയും ബോധം നഷ്ടപ്പെടുകയും ശ്വാസംമുട്ടി മരിക്കുകയും ചെയ്തു.15 മിനിറ്റിനുശേഷം മരണം സ്ഥിരീകരിച്ചു. 2022 ല്‍ മില്ലറെ മാരകമായ കുത്തിവയ്പ്പിലൂടെ വധിക്കാനുള്ള ശ്രമത്തില്‍ അലബാമ പരാജയപ്പെട്ടിരുന്നു. മില്ലര്‍ ഗുരുതരമായ പീഡനം ഏറ്റുവാങ്ങിയാണ് മരിച്ചതെന്നാണ് കുടുംബം ആക്ഷേപിക്കുന്നത്

1999 ഓഗസ്റ്റ് 5-ന് ഷെൽബി കൗണ്ടി വെടിവയ്പിൽ മില്ലർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ടെറി ജാർവിസ്, ലീ ഹോൾഡ്ബ്രൂക്ക്സ്, സ്കോട്ട് യാൻസി, 28 എന്നിവരാണ് കൊല്ലപ്പെട്ടത്. മില്ലർ ജോലി ചെയ്തിരുന്നതും മുമ്പ് ജോലി ചെയ്തിരുന്നതുമായ രണ്ട് വ്യാപാര സ്ഥാപനങ്ങളിലാണ് വെടിവയ്പ്
നടന്നത്.