Celebrity

”പറപ്പിച്ചു വിട് പാപ്പാ….” ; ആലപ്പുഴ കായലില്‍ സ്പീഡ് ബോട്ട് പറപ്പിച്ച് അദിതി രവി

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ കായലിലൂടെ സ്പീഡ് ബോട്ടില്‍ ചീറി പായുന്ന അദിതിയുടെ വീഡിയോയാണ് വൈറലാകുന്നത്. അദിതി തന്നെയാണ് സ്പീഡ് ബോട്ട് ഓടിയ്ക്കുന്നത്. ഹൗസ് ബോട്ടുകള്‍ക്കിടയിലൂടെ സ്പീഡ് ബോട്ട് ഓടിയ്ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം ആലപ്പുഴ വേമ്പനാട്ട് കായലിന്റെ മനോഹര ദൃശ്യങ്ങളും അദിതി പങ്കുവെച്ച വീഡിയോയില്‍ ഉണ്ട്. വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളും ഉണ്ട്. മസിനഗുടി വഴി ഊട്ടിയിലേക്കുള്ള ഷോര്‍ട്ട് കട്ട് ആണെന്ന് തോന്നുന്നു…, പറപ്പിച്ചു വിട് പാപ്പാ എന്ന് തുടങ്ങുന്ന കമന്റുകളാണുള്ളത്.

2014ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് അദിതി സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ അദിതിയെ തേടിയെത്തി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര, ആദി, പത്താം വളവ്, ട്വല്‍ത്ത് മാന്‍ തുടങ്ങിയവയാണ് അദിതിയുടെ ശ്രദ്ധേയമായ സിനിമകള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ നേര് എന്ന ചിത്രത്തിലാണ് അദിതി അവസാനം എത്തിയത്.