മൈസൂര്‍ ജയിലില്‍ അഞ്ചുമാസത്തെ തടവിന് ശേഷം രാഖിസാവന്തിന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനി വീണ്ടും മുംബൈില്‍ തിരിച്ചെത്തി. വഞ്ചന ആരോപിച്ച് രാഖി നല്‍കിയ പരാതിയിലാണ് മൈസൂര്‍ ആസ്ഥാനമായ പ്രവൃത്തിക്കുന്ന വ്യവസായി ആദിലിെന പോലീസ്് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് മറ്റൊരു പരാതി നല്‍കിയതിനെ തുടര്‍ന്ന് അതേദിവസം തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അതേമാസം തന്നെ ഒരു ഇറാനി പൗരയുടെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂര്‍ പോലീസ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് ആദില്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. രാഖി തന്റെ ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞു അവള്‍ അത് ചെയ്തു എന്ന് ആദില്‍ പറയുന്നു. 2022 മെയ് 29 നായിരുന്നു ഇസ്ലാമിക ആചാരപ്രകാരം രാഖിയും ആദിലും പ്രണയിച്ച് വിവാഹിതരായത്. ആദിലിന് മുമ്പ് രാഖി റിതേഷ് സിങ്ങുമായി വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ലണ്ടനിലെ ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ രാഖി റിതേഷുമായി ബന്ധപ്പെട്ടിരുന്നു എന്നും തന്നെ വഞ്ചിച്ചു എന്നും ആദില്‍ പറയുന്നു. പിന്നീട് നടന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ആദില്‍ രാഖിേയാട് വിവാഹമോചനം ആവശ്യെപ്പടുകയായിരുന്നു. റിതേഷും രാഖിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തന്റെ പക്കലുള്ള എല്ലാത്തെളിവുകളും രാഖിക്ക് നല്‍കാമെന്ന നിബന്ധനയില്‍ ആദിലിന് വിവാഹമോചനം നല്‍കാന്‍ രാഖി സമ്മതിച്ചു. ഫെബ്രുവരി 7 തന്റെ സാധനങ്ങള്‍ ശേഖരിക്കാനായി രാഖി തന്നെ വീട്ടിലേയക്ക് വിളിച്ചു എന്നും താന്‍ എത്തിയതും ഡോര്‍ ബെല്‍ മുഴങ്ങിയെന്നും അത് പോലീസായിരുന്നു എന്നും ആദില്‍ പറയുന്നു. ആ സമയം താന്‍ രാഖിയെ ആക്രമിച്ചു. തുടര്‍ന്ന് പോലീസ് തന്നെ തടങ്കലിലാക്കി എന്നും ആദില്‍ പറയുന്നു. ഇതിനിടയിലാണ് ഒരു ഇറാനി സ്ത്രീ തനിക്കെതിരെ പീഡനം ആരോപിച്ച് രംഗത്ത് എത്തിയത്. അവരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിക്ക് അറിയാെമന്നും അവരുടെ പഠനത്തിനും ചികിത്സയ്ക്കുമായി താന്‍ 31 ലക്ഷം രൂപയിലാധികം ചെലവഴിച്ചിട്ടുണ്ട്. രാഖി അവളെ സ്വാധിനിച്ചതാണ് എന്ന് ആദില്‍ പറയുന്നു. അഞ്ചുമാസം ജയിലില്‍ കിടക്കേണ്ടി വന്നു. അത് ഒരു പേടി സ്വപ്‌നമായിരുന്നു. എല്ല രാത്രിയിലും കരഞ്ഞുകൊണ്ട് ഞാന്‍ എന്റെ ദുരിതത്തിന്റെ കാരണം അേന്വഷിക്കും അതിന് ഉത്തരം രാഖി സാവന്ത് എന്നായിരുന്നു. അവളാണ് എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണ്. രാഖിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു െതളിയിക്കുമെന്നും രാഖിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും ആദില്‍ പറയുന്നു. വിവാഹമോചന നടപടിക്രമങ്ങള്‍ ആരംഭിച്ചു. രാഖിെയ തല്ലി എന്നതും നമസ്‌ക്കരിച്ചില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞതും അടിസ്ഥാന രഹിതമാണ് എന്ന് ആദില്‍ പറയുന്നു. താന്‍ ഒരിക്കലും രാഖിക്ക് നേനെ കൈ ഉയര്‍ത്തിട്ടില്ല. എന്നാല്‍ പല തവണ രാഖി തന്നെ അടിച്ചിട്ടുണ്ട് എന്ന ആദില്‍ പറയുന്നു. രാഖിയുടെ ഡാന്‍സ് അക്കാദമിയിലും പ്രൊഡക്ഷന്‍ ഹൗസിലും താന്‍ പണം നിക്ഷേപിച്ചിരുന്നു. ദുബായില്‍ അവള്‍ക്ക് ഒരു ഫ്‌ളാറ്റ് വാങ്ങി. ഗോെരഗാവില്‍ ഒരു ഫ്‌ളാറ്റിനായി 24.50 ലക്ഷം നല്‍കി. രാഖിയുടെ ലോണ്‍ അടച്ചു. വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി. എല്ലാത്തിനും ശേഷം 91 ലക്ഷം രൂപ രാഖി തനിക്ക് നല്‍കണമെന്ന് ആദില്‍ പറയുന്നു
