2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. എന്നാല്‍ കുറച്ചു നാളുകളായി താരം സിനിമയില്‍ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നു.
2022 ഏപ്രില്‍ 28 നായിരുന്നു മൈഥിലിയുടെ വിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ഇവരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്കൊരു മകന്‍ ജനിച്ചതും മൈഥിലി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി അറിയിച്ചിരുന്നു. ഇപ്പോഴിതാ മകന്‍ നീല്‍ സമ്പത്തിന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളാണ് മൈഥിലി പങ്കുവച്ചിരിക്കുന്നത്.
‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങള്‍. നീ ജനിച്ചതില്‍ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകള്‍,’ – എന്നാണ് മൈഥിലി കുഞ്ഞിന്റെ ജന്മ ദിന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കുഞ്ഞിന് ആശംസകളുമായി എത്തുന്നത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കൊടൈക്കനാലില്‍ ആണ് മൈഥിലി സെറ്റില്‍ ആയിരിക്കുന്നത്. ടൂറിസ്റ്റായി കൊടൈക്കനാലില്‍ പോയപ്പോള്‍ ഇഷ്ടപ്പെടുകയും പിന്നെ അവിടെ സ്ഥലം വാങ്ങിച്ച് സെറ്റിലാവുകയായിരുന്നു എന്ന് മൈഥിലി പറഞ്ഞിട്ടുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് മൈഥിലിയും സമ്പത്തും.