Entertainment

‘അതിനർത്ഥം നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല’ മോശം അനുഭവം പങ്കുവെച്ച് നടി ജ്യോതി ശിവരാമന്‍

മലയാളത്തില്‍ പുതുനായികമാര്‍ തിളങ്ങി നില്‍ക്കുന്ന ഒരു കാലമാണിത്. തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ചാവേര്‍, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ ജ്യോതി ശിവരാമനാണ് അതിലൊരാള്‍. മോഡലായ ജ്യോതി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. പലപ്പോഴും ഗ്ലാമറസ്സ് വസ്ത്രധാരണത്തിലൂടെ ജ്യോതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ജ്യോതി പങ്കുവച്ച ഒരു കുറിപ്പാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. മോഡലിങ്ങുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്‌വെയര്‍ ഷോപ്പ് ഉടമ അയച്ച മോശം സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍​പ്പടെയാണ് താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. താന്‍ പങ്കിട്ട ചിത്രം കണ്ട് ഒരാള്‍ എങ്ങനെ പ്രതികരിച്ചുവെന്ന് താരം വിശദമായി കുറിച്ചിട്ടുണ്ട്. വസ്ത്രധാരണരീതിയെ അടിസ്ഥാനമാക്കി ഒരാളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്നത് മോശമാണെന്നും കുറിപ്പില്‍ പറയുന്നു.

‘‘വസ്ത്രം…. വസ്ത്രമാണല്ലോ ഇപ്പത്തെ മെയിന്‍ വിഷയം!……. എവിടെനോക്കിയാലും കമന്റ്സ്… ഇതേതാ ഈ തള്ള!.. ഇവൾക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ …. പോട്ടെ… അതൊക്കെ പോട്ടേന്നു വെക്കാം.. ഓരോരുത്തരുടെ ചിന്താഗതിയാണ്… സങ്കുചിത ചിന്താഗതിക്കാർ കരഞ്ഞുമിഴുകിക്കൊണ്ടേ ഇരിക്കും.. അതെനിക്കൊരു വിഷയമല്ല….. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്…. അതിന്റ സ്ക്രീൻഷോട്ട് ആണ് സെക്കന്‍ഡ് ഇട്ടേക്കുന്നത്. സ്വൈപ്പ് ചെയ്താ കാണാം……ഒരു വർക്കിന്‌ വിളിച്ച ടീം ന്റെ മെസേജ് ആണത്…. ഇത്തരം കോസ്റ്റ്യൂംസ് ധരിക്കാമെങ്കിൽ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നംന്ന്….
കോസ്റ്റ്യൂം ഏതായിക്കോട്ടെ…. എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രെസ്സ് ഞാൻ ഇനീം ധരിക്കും… അതിനർത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല…ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്…. ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്…വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ…’’ എന്നാണ് ജ്യോതി കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CyLUAUAxVj2/?utm_source=ig_web_copy_link