Hollywood

സിനിമയുടെ സെറ്റില്‍വെച്ച് ക്രൂ അംഗത്തെ ബലാത്സംഗം ചെയ്തു ; നടനെ സിനിമയുടെ ടീം സെറ്റില്‍ നിന്നും പുറത്താക്കി

ജസ്റ്റിന്‍ ട്രയറ്റിന്റെ ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘അനാട്ടമി ഓഫ് എ ഫാള്‍’ എന്ന ചിത്രത്തിലെ സാന്ദ്ര ഹൂളറുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവായി അഭിനയിച്ച സാമുവല്‍ തീസ്, തന്റെ മൂന്നാമത്തെ സംവിധായക ചിത്രമായ ‘ജെ ടെ ജൂറെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ നിന്ന് പുറത്താക്കപ്പെട്ടു. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ക്രൂ മെമ്പര്‍മാരില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന ആരോപണം ഉയര്‍ന്നു.

ഫ്രഞ്ച് പത്രമായ ലിബറേഷന്‍ പറയുന്നതനുസരിച്ച്, ജൂലൈ 1 ന് അഭിനേതാക്കളും അണിയറ പവര്‍ത്തകരുമായി ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ഒരു പാര്‍ട്ടിയുടെ അനന്തരഫലമാണ് ചിത്രീകരണത്തിന്റെ പാതിവഴിയില്‍ ഉണ്ടായ ലൈംഗികാതിക്രമം. മദ്യലഹരി കാരണം പാര്‍ട്ടി നടന്ന ഫ്ളാറ്റില്‍ രാത്രി ചെലവഴിച്ച ക്രൂ അംഗം പുലര്‍ച്ചെ തീസ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കുകയായിരുന്നു. അതേസമയം, ഇത് ഉഭയസമ്മതപ്രകാരമാണെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് വാദിച്ചു.

കുറച്ച് സമയത്തിന് ശേഷം, ക്രൂ അംഗം ഷൂട്ട് വിടാന്‍ തീരുമാനിച്ചു. ആരോപണവിധേയമായ സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം, അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും ഉള്ളില്‍ ഒരു ആന്തരിക അന്വേഷണം നടത്താന്‍ ഒരു മൂന്നാം കക്ഷി സംഘടനയെ സമീപിച്ചു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനിടയില്‍, ബോണ്‍മാര്‍ചന്ദ് ഒരു മുന്‍കരുതല്‍ പരിഹാരം കണ്ടെത്തുന്നതിനായി മീറ്റിംഗുകള്‍ നടത്തി, തീസിനെ സെറ്റില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

ദേശീയ ഫിലിം ബോര്‍ഡിന്റെ സബ്സിഡി നിയമങ്ങളുടെ ഭാഗമായി സെറ്റില്‍ ലൈംഗികാതിക്രമവും ആക്രമണവും തടയുന്നതിനുള്ള വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത ബോണ്‍മാര്‍ചന്ദ്, സാഹചര്യങ്ങള്‍ക്കിടയിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രോട്ടോക്കോള്‍ അനുവദിച്ചതായി പറഞ്ഞു. ഒരു സൈക്കോളജിസ്റ്റുമായി സംസാരിക്കാനുള്ള അവസരവും ക്രൂ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഷൂട്ടിംഗ് പിന്നീട് ജൂലൈയില്‍ അവസാനിച്ചതിന് ശേഷം ക്രൂ അംഗം തീസിനെതിരെ പോലീസില്‍ പരാതി നല്‍കി.