Oddly News

ഒരു പാമ്പ് കാരണം വൈദ്യുതി തടസ്സം നേരിട്ടത് 11, 700 ഓളം താമസക്കാര്‍ക്ക്; സംഭവം ഇങ്ങനെ

പാമ്പിനെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പിന്റെ കടിയേറ്റ് ആളുകള്‍ മരണപ്പെട്ടതായും നമ്മുക്കറിയാം. എന്നാല്‍ ഒരു പാമ്പ് ഒരു പ്രദേശത്തെ 11,700 ഓളം താമസക്കാര്‍ക്ക് വൈദ്യുതി ഇല്ലാത്താക്കിയതിന് കാരണമായതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ ? സംഭവം സത്യമാണ്. വിര്‍ജീനിയയിലെ ന്യുപോര്‍ട്ട് ന്യൂസ് , ക്രിസ്റ്റഫര്‍ ന്യുപോര്‍ട്ട് യുണിവേഴ്സിറ്റി എന്നീ പ്രദേശങ്ങളിലാണ് വെദ്യുതി മുടങ്ങിയത്. പാമ്പ് ട്രാന്‍സ്ഫോറില്‍ കയറിയതിന് പിന്നാലെ വൈദ്യുതി തടസ്സപ്പെടുകയായിരുന്നു. പാമ്പ് കയറിയാതാവട്ടെ ഉയര്‍ന്ന വോള്‍ട്ടേജുള്ള ട്രാന്‍സ്ഫോര്‍മറിലാണ്.

എന്നാല്‍ സംഭവം നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ അധികൃതര്‍ വൈദ്യുതി പുനസ്ഥാപിച്ചു. ഏത് ഇനം പാമ്പാണ് ഇതിന് കാരണമായതെന്ന് വ്യക്തമല്ല. യുഎസിലെ പല പ്രദേശങ്ങളിലും പാമ്പുകള്‍ കാരണം വൈദ്യുതി തടസ്സപ്പെടാറുണ്ട്. കഴിഞ്ഞ മെയില്‍ നാഷ്വില്ലിന് സമീപത്തായി പാമ്പുകള്‍ കാരണം നാല് തവണയാണ് വൈദ്യുതി തടസ്സപ്പെട്ടത്. ടെന്നിലെ ഫ്രാങ്ക്ലിനിലുള്ള ഹെൻപെക്ക് സബ്സ്റ്റേഷൻ പാമ്പുകളുടെ സ്ഥിരം കേന്ദ്രമാണ്.