Celebrity

ഐശ്വര്യയുടെ തനി പകര്‍പ്പ് തന്നെ, പുത്തന്‍ ഹെയര്‍സ്റ്റൈലില്‍ അതിസുന്ദരിയായി ആരാധ്യ ;  വൈറലായി ചിത്രങ്ങള്‍

അഭിഷേക് ബച്ചന്‍ – ഐശ്വര്യ റായ് ദമ്പതികളുടെ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഈ താരദമ്പതികളുടെ മകളായ ആരാധ്യയും വാര്‍ത്താ താരമാണ്. അമ്മയെപ്പോലെ തന്നെ ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയുടെയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ആരാധ്യയുടെ ഏറ്റവും പുതിയ ലുക്കാണ്.

ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും ആഡംബരപൂര്‍വമായ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബച്ചന്‍ കുടുംബം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനെത്തിയ ബച്ചന്‍ കുടുംബത്തിന്റെ നിരവധി ചിത്രങ്ങളില്‍ പുതിയ ഹെയര്‍സ്റ്റൈലിലൂടെ എത്തിയ ആരാധ്യയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്. മുടി മുന്നിലേക്ക് മുറിച്ചിട്ടിരുന്നതിനാല്‍ ആരാധ്യയുടെ മുഖം വ്യക്തമല്ലെന്ന തരത്തില്‍ അഭിഷേക് ബച്ചന്‍ – ഐശ്വര്യ റായ് ദമ്പതികള്‍ വിമര്‍ശന വിധേയരായിരുന്നു. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്ക് എത്തിയ ആരാധ്യയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിയ്ക്കുകയാണ് ആരാധകര്‍.

എന്താണ് ലുക്ക് ഇത്ര വ്യത്യാസപ്പെട്ടിരിക്കുന്നത്?. ആരാധ്യ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ തിരക്കുന്നത്. എന്നാല്‍, ഹെയര്‍ സ്‌റ്റൈലിലെ മാറ്റമാണ് ആരാധ്യയുടെ ലുക്ക് മൊത്തത്തില്‍ മാറ്റിയിരിക്കുന്നത്. ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം പരിപാടികള്‍ ആസ്വദിച്ച് താളം പിടിക്കുന്ന ആരാധ്യയുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്.

https://www.instagram.com/reel/C4D3CRHrGq3/?utm_source=ig_web_copy_link