Oddly News

6 മാസത്തെ ഇടവേളയിൽ, 1600 കിലോമീറ്റർ അകലത്തിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി !

നമ്മുടെ ചുറ്റിനും നടക്കുന്ന ചില കഥകൾ ചിലപ്പോൾ ആശ്ചര്യപെടുത്തിയേക്കാം. എന്നാൽ അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി ആറ് മാസത്തെ വ്യത്യാസത്തിൽ ഇരട്ടകൾക്ക് ജന്മം നൽകി. ഒന്ന് ജൈവശാസ്ത്രപരമായി അവരുടേതും മറ്റൊന്ന് വാടക ഗർഭപാത്രത്തിലൂടെയുമാണ് ജനിച്ചത്. മാത്രമല്ല, രണ്ടു ജനനവും 1600 കിലോമീറ്റർ അകലെയാണ്.

ഈ യുവതി പങ്കാളിയായ ബ്രയനെ കണ്ടുമുട്ടിയത് 2016ലാണ് . ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റ് വഴിയായിരുന്നു അവരുടെ കൂടിക്കാഴ്ച. ഒരു കുഞ്ഞിനുവേണ്ടി ഇരുവരും ശ്രമിച്ചെങ്കിലും എറിൻ ഗർഭിണിയായില്ല. അങ്ങനെ അവര്‍ക്ക് 39 വയസ്സുള്ളപ്പോൾ ഐവിഎഫ് ചികിത്സ ആരംഭിച്ചു. ആദ്യ റൗണ്ട് വിജയിച്ചില്ലെങ്കിലും രണ്ടാമത്തെ ശ്രമം തുടക്കത്തിൽ ചില പുരോഗതികള്‍ കാണിച്ചെങ്കിലും, അത് ഏഴാമത്തെ ആഴ്ചയില്‍ ഗർഭം അലസലിൽ അവസാനിച്ചു. തുടർച്ചയായുള്ള ചികിത്സ കഠിനമായ മൈഗ്രെനിന് കാരണമായി. മരുന്നുകള്‍ മടുത്തു തുടങ്ങിയപ്പോള്‍ യുവതിയും പങ്കാളിയും വാടക ഗർഭധാരണത്തെ ഒരു ബദലായി പരിഗണിക്കാൻ തുടങ്ങി.

ഒടുവിൽ ഒരു ഏജൻസിയിൽ അവർ രജിസ്റ്റർ ചെയ്തു, 2022 മെയ് മാസത്തിൽ, ഒരു സറോഗേറ്റുമായി ധാരണയിലായി. അതിശമെന്നു പറയെട്ടെ, ആ സമയത്ത് എറിനും ഗർഭിണിയുമായി. ഗർഭം അലസലിന്റെ മുന്‍അനുഭവംവച്ച് വാടക ഗർഭധാരണം തുടരാൻതന്നെ അവർ തീരുമാനിച്ചു. രണ്ട് ഗർഭധാരണങ്ങളും വിജയകരമായിരുന്നു, കൂടാതെ 2023 മെയ് മാസത്തിൽ, എറിൻ ഡിലൻ എന്ന കുഞ്ഞിനെ പ്രസവിച്ചു, വാടക ഗർഭധാരണത്തിലൂടെ ഡെക്ലാനും ജനിച്ചു. അങ്ങനെ അമ്പരപ്പിക്കുന്ന രണ്ടു ജനനങ്ങൾ ആറുമാസത്തെ ഇടവേളയിൽ സംഭവിക്കുകയായിരുന്നു.