ക്രിസ്മസ് ആയിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചില്ലെങ്കില്‍ ആഘോഷം പൂര്‍ണമാവില്ലല്ലോ. വൈന്‍തന്നെ പല തരമുണ്ട്. ചില ആളുകള്‍ക്ക് മധുരമുള്ള വൈനായിരിക്കും ഇഷ്ടം, മറ്റ് ചിലര്‍ക്ക് അല്‍പ്പം ചവര്‍പ്പൊക്കെ ആവാം. പഴക്കം ചെല്ലുമ്പോള്‍ വൈനിന് വീര്യം കൂടുന്നുവെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ. എന്നാല്‍ സൂക്ഷിക്കേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വീഞ്ഞ് കേടായി പോകും. കേടായ വൈന്‍ എങ്ങനെ തിരിച്ചറിയാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വൈന്‍ മാസ്റ്ററായ സോണല്‍ സി ഹോളണ്ട് ഒരു വീഡിയോ പങ്കുവച്ചു.
കാഴ്ചയിലൂടെ ആദ്യം വൈന്‍ നല്ലതാണോ ചീത്തയാണോയെന്ന് മനസ്സിലാക്കാം. വൈനിന്റെ നിറവും ഘടനയും സാധാരണപോലെ ആണോയെന്ന് നോക്കണം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി വൈനില്‍ ഒരു പാളി പോലെ എന്തെങ്കിലും കാണുകയോ മറ്റോ ചെയ്താല്‍ വൈന്‍ കുടിക്കുന്നതിനെപ്പറ്റി ഒന്നുകൂടെ ചിന്തിക്കുക. ഇത് ബാക്ടീരിയല്‍ ആക്ടിവിറ്റിയുടെ ലക്ഷണമാവാം.
കാഴ്ചയില്‍ സംശയം മാത്രമാണ് തോന്നുന്നതെങ്കില്‍ സംശയം ശക്തിപ്പെടുത്താനായി മണം പരിശോധിക്കാം. വീഞ്ഞ് നല്ലതാണെങ്കില്‍ നല്ല ഗന്ധമായിരിക്കും ഉണ്ടാക്കുക. എന്നാല്‍ കേടായ വൈനാണെങ്കില്‍ ചിലപ്പോള്‍ വിനാഗിരി പോലെയുള്ള മണമൊക്കെ ഉള്ളതായിരിക്കും.
അടുത്തതായി രുചിച്ച് നോക്കി കണ്ട് പിടിക്കാവുന്നതാണ്. ഒരു സിപ്പെടുക്കുമ്പോള്‍ തന്നെ മോശമായ വൈനാണെങ്കില്‍ മനസ്സിലാക്കാനായി സാധിക്കും. മോശം വൈനിന് വിനാഗിരിയുടെയോ ഒരിനം മുള്ളങ്കിയുടെയോ രുചി തോന്നാം. രുചിയില്‍ ഇത്തരത്തില്‍ വ്യത്യാസം തോന്നിയാല്‍ പിന്നെ ആ വൈന്‍ കുടിക്കരുത്.
വൈന്‍ ഉണ്ടാക്കുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സ്വല്‍പ്പം ശ്രദ്ധകാണിച്ചാല്‍ വര്‍ഷങ്ങളോളം കേടാകാതെ വൈനിരിക്കും. വൈന്‍ നിര്‍മിക്കാനായി ഉപയോഗിക്കുന്ന പാത്രം നന്നായി ഉണക്കിയതാണെന്ന് ഉറപ്പിക്കണം. ഒരുപാട് ചൂടോ തണുപ്പോ പാടില്ല. കോര്‍ക്ക് കൊണ്ട് അടച്ചിട്ടുള്ള വൈന്‍ കുപ്പിയാണെങ്കില്‍ അത് നിരശ്ചീനമായി സൂക്ഷിക്കുന്നതാവും നല്ലത്. കോര്‍ക്ക് നനഞ്ഞിരിക്കുന്നത് കോര്‍ക്ക് ഡ്രൈ ആയി പോകാതിരിക്കാനായി സഹായിക്കും. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന രീതിയില്‍ വൈന്‍ ഒരിക്കലും വെക്കരുത്. വൈനിന്റെ രസതന്ത്രം തന്നെ മാറ്റിമറിക്കും. അത് വൈനിന്റെ രുചിയും ഘടനയും നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും.