Oddly News

7 ലക്ഷത്തിന് വാങ്ങിയ വാഹനത്തിന് ഒരു കോടി രൂപയ്ക്ക് നമ്പര്‍ സ്വന്തമാക്കി; സംഭവം ഇങ്ങനെ

വളരെ ആഗ്രഹിച്ച് ഒരു വാഹനം വാങ്ങുമ്പോള്‍ അതിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാനായി ആഗ്രഹിക്കാത്തത്. എന്നാല്‍ 7 ലക്ഷം രൂപ വരുന്ന വാഹനത്തിനായി ഒരു കോടി രൂപ നല്‍കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയാലോ? അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞദിവസം മുതല്‍ സമൂഹ മാധ്യമത്തില്‍ വൈറലായത്.

വളരെ സവിശേഷമാര്‍ന്ന ആര്‍ എന്‍ ക്യു 4 എന്ന നമ്പറിലുള്ളതാണ് വാഹനം. ഇത്തരം നമ്പര്‍ പഴയ വാഹനങ്ങളില്‍ മാത്രമാണ് കണ്ടുവരുന്നത് . പ്രചരിക്കുന്ന വീഡിയോയില്‍ ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കാനായി ഒരു കോടി രൂപ നല്‍കിയെന്നാണ് പറയുന്നത്. നമ്പര്‍ വളരെ സവിശേഷമുള്ളതായാലും ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കി എന്നത് വസ്തുതാ വിരുദ്ധമാണ്. നിലവില്‍ രാജസ്ഥാനിലെ ഏറ്റവും വിലകൂടിയ ഫാന്‍സി നമ്പര്‍ ആര്‍ ജെ 45 സി ജി 1 ആണ്. അത് 16 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. രാഹുല്‍ തനേജയാണ് ഇത് സ്വന്തമാക്കിയത്.

രാജസ്ഥാനിലെ രണ്ടാമത്തെ വിലകൂടിയ നമ്പറായ ആര്‍ ജെ 14 സി പി 1 എന്ന നമ്പറും രാഹുല്‍ താനേജയുടെ കൈകളില്‍ തന്നെയാണ്. അതും 10.31ലക്ഷത്തിനാണ്. എം ജി കോമറ്റിലേയ്ക്ക് വരുമ്പോള്‍ ഒരു കോടി രൂപ മുടക്കി ഈ നമ്പര്‍ സ്വന്തമാക്കുക എന്നത് അപ്രായോഗികമാണ്.

പഴയ വാഹനത്തിന്റെ നമ്പര്‍ ട്രാന്‍സ്ഫര്‍ ചെയ്തു ലഭിക്കണമെങ്കില്‍ മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ഒരേ വാഹനം സ്വന്തമാക്കി ഉണ്ടായിരിക്കണം. ഇതിനായി ആര്‍ ടി ഓഫീസില്‍ നാല് വിഭാഗത്തിലുള്ള നമ്പറുകളുണ്ട്. വി ഐ പി നമ്പര്‍ പ്ലേറ്റ്,അട്രിക്റ്റീവ് നമ്പര്‍ പ്ലേറ്റ്, മോസ്റ്റ് അട്രാക്റ്റീവ് നമ്പര്‍ പ്ലേറ്റ്,ജനറല്‍ നമ്പര്‍ പ്ലേറ്റ് എന്നിങ്ങനെയാണ് ഇവ തരംതിരിച്ചിരിക്കുന്നത്. ഫീസിലും വ്യത്യാസങ്ങളുണ്ട്. 300 രൂപ മുതല്‍ 2000 രൂപയും അതിനു മുകളിലും നമ്പറുകള്‍ക്ക് അനുസരിച്ച് ഫീസില്‍ വ്യതിയാനങ്ങളുണ്ടാകും.